'ഇന്ത്യ നമ്മുടെ കൈയീന്ന് 
പോയി, നനഞ്ഞ ചന്ദ്രികാ സോപ്പ് പോലെ'; പ്രേക്ഷകരെ ചിരിപ്പിച്ച് വെള്ളരി പട്ടണം ട്രെയിലർ

'ഇന്ത്യ നമ്മുടെ കൈയീന്ന് പോയി, നനഞ്ഞ ചന്ദ്രികാ സോപ്പ് പോലെ'; പ്രേക്ഷകരെ ചിരിപ്പിച്ച് വെള്ളരി പട്ടണം ട്രെയിലർ

ചിത്രം മാർച്ച് 24 ന് തീയേറ്ററുകളിലെത്തും

പ്രേക്ഷകരെ ചിരിപ്പിക്കാൻ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം വെള്ളരി പട്ടണത്തിന്റെ ട്രെയിലറെത്തി. ചക്കരക്കുടം പഞ്ചായത്തിലെ മെമ്പർ ആയ സുനന്ദയെന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തുന്നത്. പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലറെത്തിയിരിക്കുന്നത്

മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫുൾ ഓൺ സ്റ്റുഡിയോസ് ആണ് . മഹേഷ് വെട്ടിയാരും ശരത് കൃഷ്ണയും ചേർന്നാണ് തിരക്കഥ. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ മോഹൻലാൽ എന്ന ചിത്രത്തിന് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമ കൂടിയാണിത്

സലീം കുമാർ , സുരേഷ് കൃഷ്ണ, വീണ നായർ , മാലാ പാർവതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in