'ദളപതി 68' ൽ ആ മൂന്ന് നടിമാർ നായികയാകില്ല; വിജയ് ചിത്രത്തെ കുറിച്ച് സംവിധായകൻ വെങ്കട് പ്രഭു

'ദളപതി 68' ൽ ആ മൂന്ന് നടിമാർ നായികയാകില്ല; വിജയ് ചിത്രത്തെ കുറിച്ച് സംവിധായകൻ വെങ്കട് പ്രഭു

നവംബറിൽ ചിത്രീകരണം ആരംഭിക്കും

വിജയ്ക്കൊപ്പം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായിക പുതുമുഖമായിരിക്കുമെന്ന സൂചന നൽകി സംവിധായകൻ വെങ്കട് പ്രഭു. ചിത്രത്തിലെ നായിക ആരാണെന്ന ചോദ്യത്തിന് തമിഴിലെ മുൻനിര നായികമാരുടെ പേരെടുത്തു പറഞ്ഞ് അവർ ചിത്രലുണ്ടായിരിക്കില്ലെന്ന് സ്ഥിരീകരിക്കുന്നു സംവിധായകൻ. സാമന്ത, കീർത്തി സുരേഷ്, നയൻതാര എന്നിവർ ദളപതി 68 ഉണ്ടായിരിക്കില്ലെന്നാണ് വെങ്കട് പ്രഭു സ്ഥിരീകരിക്കുന്നത്

'ദളപതി 68' ൽ ആ മൂന്ന് നടിമാർ നായികയാകില്ല; വിജയ് ചിത്രത്തെ കുറിച്ച് സംവിധായകൻ വെങ്കട് പ്രഭു
അരുൺ മാതേശ്വരനോപ്പം വീണ്ടും ധനുഷ് ;നിർമാണം വണ്ടർബാർ ഫിലിംസ്

സാമന്തയും കീർത്തിയും നയൻതാരയും വിജയ് ചിത്രങ്ങളിൽ ഒന്നിലധികം തവണ അഭിനയിച്ചിട്ടുള്ളതിനാലാണ് ഇക്കുറി അവർ വേണ്ട എന്ന് തീരുമാനിച്ചതെന്നാണ് സംവിധായകന്റെ വിശദീകരണം. ചിത്രത്തിലേക്ക് മറ്റൊരു നടിയെ കണ്ടെത്തുമെന്നും വെങ്കട് പ്രഭു പറയുന്നു.

'ദളപതി 68' ൽ ആ മൂന്ന് നടിമാർ നായികയാകില്ല; വിജയ് ചിത്രത്തെ കുറിച്ച് സംവിധായകൻ വെങ്കട് പ്രഭു
ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ ഇടം പിടിച്ച് കിങ് ഓഫ് കൊത്തയുടെ പ്രൊമോഷൻ

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നാണ് സൂചന. ലൈക്ക പ്രൊഡക്ഷൻസാണ് നിർമാണം.

യുവൻ ശങ്കർ രാജയുടെ സംഗീത സംവിധായകനാകുന്ന ചിത്രം ഒരു മാസ്സ് എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കത്തി', 'മെർസൽ', 'ബിഗിൽ' തുടങ്ങിയ ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിജയ് ഈ ചിത്രത്തിലും ഡബിൾ റോളിലായിരിക്കുമെന്ന സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു.

വെങ്കട് പ്രഭുവും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ തീയേറ്ററുകളിലെത്തിയേക്കും. നാ​ഗ ചൈതന്യ നായകനായെത്തിയ കസ്റ്റഡിയാണ് വെങ്കട്പ്രഭുവിന്റെ അവസാന ചിത്രം.

logo
The Fourth
www.thefourthnews.in