ചലച്ചിത്രതാരം ശരത് ബാബു ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ തുടരുന്നു

ചലച്ചിത്രതാരം ശരത് ബാബു ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ തുടരുന്നു

ഏപ്രിൽ 20 നാണ് ശരത് ബാബുവിനെ ഹൈദരാബാദിലെ ആശുപത്രിയിലെ പ്രവേശിപ്പിച്ചത്

തെലുങ്ക് ചലച്ചിത്രതാരം ശരത് ബാബു ഗുരുതരാവസ്ഥയിൽ. അണുബാധയെ തുടർന്ന് വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവർത്തനം തകരാറിലായ അവസ്ഥയിലാണ് . മൂന്ന് ദിവസമായി വെന്റിലേറ്ററിൽ തുടരുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായ ശരത് ബാബുവിനെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയത്. നിലവിൽ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം

1973 ൽ സിനിമയിലെത്തിയ ശരത് ബാബു , തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മലയാള സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ഡെയ്സി,ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ശരത് ബാബു. അണ്ണാമലൈ , മുത്തു, ബാബ, ആളവന്താൻ, മഗധീര തുടങ്ങി 200 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്

logo
The Fourth
www.thefourthnews.in