'വിടുതലൈ' ഹിറ്റ്: അണിയറ പ്രവര്‍ത്തകര്‍ക്ക്  വെട്രിമാരന്റെ അപൂര്‍വ സമ്മാനം

'വിടുതലൈ' ഹിറ്റ്: അണിയറ പ്രവര്‍ത്തകര്‍ക്ക് വെട്രിമാരന്റെ അപൂര്‍വ സമ്മാനം

സേതുപതിയും സൂരിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ക്രൈം ആക്ഷന്‍ ത്രില്ലറിന് വിലയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്

വെട്രിമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വിടുതലൈ തിയേറ്ററുകളില്‍ വലിയ വിജയത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനിച്ചിരിക്കുകയാണ് വെട്രിമാരന്‍. സേതുപതിയും സൂരിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ക്രൈം ആക്ഷന്‍ ത്രില്ലറിന് വിലയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

രണ്ട് ദിവസം കൊണ്ട് 8 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം 50 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം വന്‍ വിജയമായതോടെയാണ് സംവിധായകന്‍ വെട്രിമാരന്‍ വിടുതലൈ'യുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും സ്വര്‍ണനാണയം സമ്മാനിച്ചത്. വെട്രിമാരന്‍ നല്‍കിയ സ്വര്‍ണനാണയത്തിന്റെ ചിത്രം 'വിടുതലൈ' അണിയറപ്രവര്‍ത്തകനായ ബി രാജയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കഥ, കഥാപാത്രം, ഛായാഗ്രഹണം, കാസ്റ്റിംഗ് എന്നിവയ്ക്ക് ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. നടന്‍ സൂരി തന്റെ ഹാസ്യ നടന്‍ എന്ന സ്ഥിരം രീതി മാറ്റിവച്ച് വ്യത്യസ്തമായി അഭിനയം കാഴ്ചവച്ചിട്ടുണ്ട്.

ജയമോഹന്‍ എഴുതിയ തൂയവന്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് 'വിടുതലൈ' ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം സെപ്റ്റംബറില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നല്ർകിയിരിക്കുന്നത്.

സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് വിടുതലൈ. മാര്‍ച്ച് 31 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. വെട്രിമാരന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് 'വിടുതലൈ പാര്‍ട്ട് 1' എന്നാണ് പല റിവ്യൂകളും പറയുന്നത്. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് നേരത്തെ ലഭിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in