വെട്രിമാരൻ ചിത്രത്തിൽ 
ജൂനിയർ എൻടിആറും ധനുഷും ; ധനുഷിനെ 'തലൈവനാ'ക്കി ആരാധകർ

വെട്രിമാരൻ ചിത്രത്തിൽ ജൂനിയർ എൻടിആറും ധനുഷും ; ധനുഷിനെ 'തലൈവനാ'ക്കി ആരാധകർ

വാത്തി ഓഡിയോ ലോഞ്ചിനെത്തിയ താരത്തെ തലൈവ എന്ന് വിളിച്ച് ആരാധകർ

വിടുതലൈയ്ക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ ധനുഷും ജൂനിയർ എൻടിആറും ഒരുമിക്കുന്നു. രണ്ടുഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ജൂനിയർ എൻടിആറും രണ്ടാംഭാഗത്തിൽ ധനുഷുമായിരിക്കും നായക വേഷത്തിൽ . വെട്രിമാരൻ മൂന്ന് കഥകളാണ് ജൂനിയർ എൻടിആറിനോട് പറഞ്ഞത് . ഇതിൽ ജൂനിയർ എൻടിആർ തിരഞ്ഞെടുത്ത കഥയാണ് സിനിമയാക്കുന്നതെന്നാണ് സൂചന

നിലവിൽ വാത്തിയാണ് ധനുഷിന്റെ റിലീസിന് തയാറെടുക്കുന്ന ചിത്രം. ഫെബ്രുവരി പതിനേഴിനാണ് ചിത്രം റിലീസ് ചെയ്യുക. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലറിന്റെ ഷൂട്ടിങ്ങിലാണ് ധനുഷ് നിലവിൽ . ഈ ചിത്രത്തിന്റെ ലുക്കിലാണ് വാത്തി ഓഡിയോ ലോഞ്ചിനും താരമെത്തിയത് . തലൈവ എന്ന വിളിച്ചാണ് ആരാധകർ ധനുഷിനെ വരവേറ്റത്

1940 കളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പീരിയോഡിക് ആക്ഷൻ ത്രില്ലറാണ് ക്യാപ്റ്റൻ മില്ലർ. പ്രിയങ്ക അരുൾ മോഹൻ ആണ് നായിക

ധനുഷ് നായകനായ പൊള്ളാതവനാണ് വെട്രിമാരൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. ആടുകളം , വട ചെന്നൈ, അസുരൻ തുടങ്ങിയവയാണ് വെട്രിമാരനും ധനുഷും ഒരുമിച്ച മറ്റു ചിത്രങ്ങൾ. ഇതിൽ ആടുകളവും അസുരനും ദേശീയ പുരസ്കാരം വരെ നേടിയെടുത്ത ചിത്രങ്ങളാണ്

logo
The Fourth
www.thefourthnews.in