ഉയിരിനും ഉലകത്തിനും ഒപ്പം ദീപാവലി ആഘോഷം; ആശംസകള്‍ നേര്‍ന്ന് നയന്‍താരയും, വിഘ്‌നേഷും

ഉയിരിനും ഉലകത്തിനും ഒപ്പം ദീപാവലി ആഘോഷം; ആശംസകള്‍ നേര്‍ന്ന് നയന്‍താരയും, വിഘ്‌നേഷും

താരദമ്പതികളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ആരാധകരും

പുതിയ അതിഥികളോടൊപ്പം ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയും വിഘ്‌നേഷ് ശിവനും. ഉയിരും, ഉലകവും എന്ന് വിശേഷിപ്പിച്ച ദമ്പതികളുടെ ഇരട്ടക്കുട്ടികളെ കയ്യിലേന്തിയാണ് താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലുടെ ആശംസകളുമായി രംഗത്ത് എത്തിയത്. വിഘ്‌നേഷാണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസ വീഡിയോ പങ്കുവച്ചത്. വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ഒക്‌ടോബര്‍ 9 നായിരുന്നു ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത പങ്കുവെച്ച് നയന്‍താരയും വിഘ്നേഷ് ശിവനും രംഗത്തെത്തിയത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ വിശേഷം പങ്കുവെച്ചത്. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു എന്ന കുറിപ്പിനൊപ്പമായിരുന്നു വിശേഷം പങ്കുവച്ചത്.

താര ദമ്പതികള്‍ക്ക് കുട്ടികള്‍ ജനിച്ച വാര്‍ത്ത വലിയ വിവാദത്തിനും പിന്നാലെ വഴിയൊരുക്കിയിരുന്നു. വാടക ഗര്‍ഭധാരണം സ്വീകരിച്ച താരദമ്പതികള്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നിയമലംഘനങ്ങള്‍ നടന്നില്ലെന്ന ഉറപ്പ് വന്ന സര്‍ക്കാര്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ജൂണ്‍ 9 നായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.

logo
The Fourth
www.thefourthnews.in