അജിത്ത് -വിഘ്നേഷ് ശിവൻ ചിത്രം ഉപേക്ഷിച്ചു ? ചർച്ചയായി വിഘ്നേഷിന്റെ സോഷ്യൽ മീഡിയ അപ്ഡേറ്റ്

അജിത്ത് -വിഘ്നേഷ് ശിവൻ ചിത്രം ഉപേക്ഷിച്ചു ? ചർച്ചയായി വിഘ്നേഷിന്റെ സോഷ്യൽ മീഡിയ അപ്ഡേറ്റ്

2023 ലെ സ്വപ്ന ചിത്രമായി വിഘ്നേഷ് പ്രഖ്യാപിച്ച ചിത്രമാണ് A62

ഈ വർഷത്തെ ഏറ്റവും വലിയ സ്വപ്നമായി വിഘ്നേഷ് ശിവൻ പ്രഖ്യാപിച്ച അജിത്ത് ചിത്രമായിരുന്നു A62. ചിത്രത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു.A62 ൽ നിന്ന് വിഘ്നേഷിനെ അജിത്ത് ഒഴിവാക്കിയെന്നും പകരം മറ്റൊരു ചിത്രമായിരിക്കും അടുത്തതായി താരം ചെയ്യുക എന്നുമായിരുന്നു വാർത്തകൾ. വിഘ്നേഷ് പറഞ്ഞ കഥ അജിത്തിന് ഇഷ്ടപ്പെടാത്തതിലാണെന്നും കഥയിൽ ചില മാറ്റങ്ങൾ നിർദേശിച്ചതായും സൂചനയുണ്ടായിരുന്നു. A63 ആയി വിഘ്നേഷ് ശിവൻ- അജിത്ത് ചിത്രം സംഭവിക്കുമെന്നുമായിരുന്നു സൂചന. എന്നാൽ ചിത്രം പൂർണമായും ഉപേക്ഷിച്ചെന്ന സൂചനയാണ് വിഘ്നേഷിന്റെ സോഷ്യൽ മീഡിയ അപ്ഡേറ്റ് നൽകുന്നത്

അജിത്ത് -വിഘ്നേഷ് ശിവൻ ചിത്രം ഉപേക്ഷിച്ചു ? ചർച്ചയായി വിഘ്നേഷിന്റെ സോഷ്യൽ മീഡിയ അപ്ഡേറ്റ്
ലോകേഷിനെ വെല്ലാൻ വിഘ്നേഷ് പോരാ; സംവിധായകനെ മാറ്റി അജിത്ത്

വിഘ്നേഷിന്റെ ട്വിറ്റർ ഹാൻഡിലിൽ നേരത്തെ അടുത്ത ചിത്രമായി A62 എന്ന് രേഖപ്പെടുത്തിയിരുന്നു . എന്നാൽ ഇപ്പോൾ ഇത് നീക്കം ചെയ്ത ശേഷം W6 എന്ന് മാറ്റിയിട്ടുണ്ട്. അടുത്തതായി മറ്റൊരു ചിത്രമാകും ചെയ്യുക എന്ന സൂചനയാണ് ഇത് നൽകുന്നത് അപ്പോഴും അജിത്ത് ചിത്രം ഉപേക്ഷിച്ചതാണോ പിന്നീട് ചെയ്യുമോ എന്ന് വ്യക്തമല്ല

അജിത്ത് -വിഘ്നേഷ് ശിവൻ ചിത്രം ഉപേക്ഷിച്ചു ? ചർച്ചയായി വിഘ്നേഷിന്റെ സോഷ്യൽ മീഡിയ അപ്ഡേറ്റ്
A62 തീരുമാനമായില്ല ; മറ്റ് രണ്ടു ചിത്രങ്ങൾക്ക് കരാർ ഒപ്പിട്ട് നയൻസ്

അജിത്തിന്റെ പിൻമാറ്റത്തിൽ നയൻതാരയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെ നയൻതാരയും മറ്റ് രണ്ട് ചിത്രങ്ങളുടെ കരാറും ഒപ്പിട്ടിരുന്നു

logo
The Fourth
www.thefourthnews.in