'എകെ 62', പുതുവര്‍ഷത്തിലെ ഏറ്റവും വലിയ സന്തോഷം; അജിത്ത് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിഘ്നേഷ് ശിവന്‍

'എകെ 62', പുതുവര്‍ഷത്തിലെ ഏറ്റവും വലിയ സന്തോഷം; അജിത്ത് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിഘ്നേഷ് ശിവന്‍

പൊന്നിയിൻ സെൽവന് ശേഷം ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം

സൂപ്പർ താരം അജിത്ത് കുമാറിന്റെ 62ാമത് ചിത്രത്തിന്റെ ('എകെ 62') വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകൻ വിഘ്നേഷ് ശിവന്‍. 2023ലെ ഏറ്റവും വലിയ സന്തോഷമെന്നാണ് ചിത്രത്തെ വിഘ്നേഷ് ശിവന്‍ വിശേഷിപ്പിക്കുന്നത്. പൊന്നിയിൻ സെൽവന് ശേഷം ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നയന്‍താരയാണ് നായിക. 2023ന്റെ മധ്യത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. 2022 മാർച്ചിലാണ് പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്,

നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിമൈക്കു ശേഷമുള്ള അജിത്തിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാകും 'എകെ 62'.

ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമായിരുന്നു വലിമൈ നേടിയത്. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന അജിത്ത് ചിത്രം എന്ന നിലയിൽ വലിയ പ്രീ-റിലീസ് ഹൈപ്പ് നേടിയിരുന്നു ചിത്രം. ആദ്യദിനം തമിഴ്നാട്ടില്‍ നിന്നു മാത്രം ലഭിച്ചത് 34.12 കോടി ആയിരുന്നു. ചെന്നൈ ന​ഗരത്തില്‍ നിന്ന് മാത്രം 1.82 കോടിയും നേടി. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആദ്യ 9 ദിനങ്ങളില്‍ ചിത്രം 200 കോടി ക്ലബ്ബിലേക്കും എത്തിയിരുന്നു. 

logo
The Fourth
www.thefourthnews.in