സാമന്ത, വിജയ് ദേവരകൊണ്ട ചിത്രം ''കുഷി'' തിയറ്റർ റിലീസ് പ്രഖ്യാപിച്ചു

സാമന്ത, വിജയ് ദേവരകൊണ്ട ചിത്രം ''കുഷി'' തിയറ്റർ റിലീസ് പ്രഖ്യാപിച്ചു

സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ പങ്കുവച്ചു

സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷത്തിലെത്തുന്ന പ്രണയചിത്രം ''കുഷി'' തിയറ്ററുകളിലേയ്ക്ക്. സെപ്റ്റംബര്‍ ഒന്നിനാണ് സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം സാമന്തയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മാറ്റി വച്ചിരുന്നു. മസിലുകളുടെ ബലത്തെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോഗമാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്. ചിത്രീകരണം നീട്ടിവയ്‌ക്കേണ്ടി വന്നതോടെ സിനിമയുടെ റിലീസ് തിയതി ഡിസംബറില്‍നിന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇരു താരങ്ങളുടെയും ആരാധകരില്‍നിന്ന് സിനിമയുടെ റിലീസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.

മഹാനടിയ്ക്ക് ശേഷം സാമന്തയും വിജയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് കുഷി. ശിവ നിര്‍വാണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും. ജയറാം, രോഹിണി, അലി, മുമുരളി ശര്‍മ്മ തുടങ്ങിയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in