'കാം ആൻഡ് കൂൾ' വിജയ്; ലിയോ പോസ്റ്റർ

'കാം ആൻഡ് കൂൾ' വിജയ്; ലിയോ പോസ്റ്റർ

യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ എന്ന ക്യാപ്ഷനൊപ്പമാണ് ലോകേഷ് കനകരാജ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്

ലിയോ അപ്ഡേറ്റുകൾക്കു കാത്തിരുന്ന പ്രേക്ഷകർക്ക് ആവേശമായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ. ബ്രൂട്ടൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി കാം ആൻഡ് കൂൾ ലുക്കിൽ ആണ് വിജയ് പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

'കാം ആൻഡ് കൂൾ' വിജയ്; ലിയോ പോസ്റ്റർ
ഇന്ത്യ - ശ്രീലങ്ക ഏഷ്യാ കപ്പ് വേദിയും ഇളക്കിമറിച്ച് ലിയോ; വീഡിയോ വൈറൽ

ലിയോ അപ്ഡേറ്റുകൾ ഈ മാസം മുഴുവൻ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അപ്ഡേറ്റുകൾക്കു തുടക്കം കുറിച്ചാണ് പുതിയ തെലുഗ് പോസ്റ്റർ ഒഫീഷ്യൽ ആയി റിലീസ് ചെയ്തത്. 'ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു' എന്ന് പോസ്റ്ററിൽ വ്യകതമാക്കുന്നുണ്ട്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.

'കാം ആൻഡ് കൂൾ' വിജയ്; ലിയോ പോസ്റ്റർ
'നാന്‍ റെഡി', ദളപതി ഓണ്‍ ദി ഫ്‌ളോര്‍; ട്രെന്‍ഡിങ്ങായി - ലിയോ ലിറിക്കല്‍ വീഡിയോ

ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്.

logo
The Fourth
www.thefourthnews.in