ഒന്നാമൻ വിജയ് തന്നെ; റെക്കോഡുകൾ തീർത്ത് ഗില്ലി റീ റിലീസ് കളക്ഷൻ, ആദ്യ അഞ്ചിൽ പവൻ കല്യാണും മോഹൻലാലും

ഒന്നാമൻ വിജയ് തന്നെ; റെക്കോഡുകൾ തീർത്ത് ഗില്ലി റീ റിലീസ് കളക്ഷൻ, ആദ്യ അഞ്ചിൽ പവൻ കല്യാണും മോഹൻലാലും

റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 15 കോടിയോളം രൂപയാണ് വിജയ് ചിത്രം നേടിയത്

ബോക്‌സോഫിസ് കളക്ഷനിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന താരമാണ് വിജയ്. തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ മിക്കതും വിജയ് ചിത്രങ്ങളാണ്. വീണ്ടുമൊരു റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് വിജയ്.

റീ റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും വിജയ്‌യുടെതായി മാറിയിരിക്കുകയാണ്. ധരണി സംവിധാനം ചെയ്ത ഗില്ലിയാണ് കളക്ഷനിൽ റെക്കോർഡ് തീർത്തുകൊണ്ട് റീ റിലീസ് ചെയ്ത വിജയ് ചിത്രം.

റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 15 കോടിയോളം രൂപയാണ് ചിത്രം നേടിയത്. ഒരു റീ റിലീസ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

ഒന്നാമൻ വിജയ് തന്നെ; റെക്കോഡുകൾ തീർത്ത് ഗില്ലി റീ റിലീസ് കളക്ഷൻ, ആദ്യ അഞ്ചിൽ പവൻ കല്യാണും മോഹൻലാലും
'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കള്‍ക്കെതിരേ കേസ്; ഉത്തരവിട്ടത് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

പവൻ കല്യാൺ ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ താരം. പവൻ കല്യാണിന്റെ ഖുഷി 7.46 കോടി രൂപയാണ് കളക്ട് ചെയ്തത്.

മഹേഷ് ബാബുവിന്റെ ബിസിനസ്മാൻ ആണ് മൂന്നാം സ്ഥാനത്ത്. 5.85 കോടിയാണ് ചിത്രം റീ റിലീസിൽ കളക്ട് ചെയ്തത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലാണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്.

മോഹൻലാൽ അഭിനയിച്ച സ്ഫടികം റീ റിലീസിലൂടെ 4.90 കോടി രൂപയാണ് കളക്ട് ചെയ്തത്. ജൂനിയർ എൻടിആർ നായകനായ സിംഹാദ്രിയാണ് റീറിലീസിൽ റെക്കോർഡ് സൃഷ്ടിച്ച് അഞ്ചാം സ്ഥാനത്ത്. 4.60 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.

logo
The Fourth
www.thefourthnews.in