'പ്രതിഫലമില്ലെങ്കിൽ പോലും അഭിനയിക്കുമായിരുന്നു'; ജവാൻ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി

'പ്രതിഫലമില്ലെങ്കിൽ പോലും അഭിനയിക്കുമായിരുന്നു'; ജവാൻ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി

2019-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'സൂപ്പര്‍ ഡീലക്‌സി'ലെ വിജയ് സേതുപതിയുടെ പ്രകടനത്തെ ഷാരൂഖ് ഖാന്‍ അഭിനന്ദിച്ചിരുന്നു

സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാൻ, തകർപ്പൻ ട്രെയിലർ ഇറങ്ങിയതുമുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് . ‍വൻ താരനിരയുമായെത്തുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി.

'പ്രതിഫലമില്ലെങ്കിൽ പോലും അഭിനയിക്കുമായിരുന്നു'; ജവാൻ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി
രജനികാന്ത് - വിജയ്‌ സിനിമകള്‍ കണ്ടു പഠിച്ചു; ജവാന് വേണ്ടി തയാറെടുത്തത് എങ്ങനെയെന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍

'ഷാരൂഖ് ഖാൻ' എന്നത് മാത്രമാണ് ജവാൻ തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു. ഷാരൂഖിനൊപ്പം അഭിനയിക്കാൻ ലഭിക്കുന്ന അവസരം മറ്റെന്തെങ്കിലും പേരിൽ നഷ്ടപ്പെടുത്താനാകുമായിരുന്നില്ലെന്ന് വിജയ് സേതുപതി പറയുന്നു. പ്രതിഫലം നൽകിയില്ലെങ്കിൽ പോലും താൻ ചിത്രത്തിന്റെ ഭാഗമാകുമായിരുന്നു എന്നും താരം വിശദീകരിക്കുന്നു.

''ഞാന്‍ ജവാന്‍ ചെയ്തത് ഷാരൂഖ് ഖാന്‍ സാറിന് വേണ്ടി മാത്രമാണ്; ഒരു പൈസ പോലും നൽകിയിരുന്നില്ലെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുമായിരുന്നു'' -വിജയ് സേതുപതി പറഞ്ഞു.

2019-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'സൂപ്പര്‍ ഡീലക്‌സി'ലെ വിജയ് സേതുപതിയുടെ പ്രകടനത്തെ ഷാരൂഖ് ഖാന്‍ അഭിനന്ദിച്ചിരുന്നു. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രാൻസ് സ്ത്രീയായി മാറി, വർഷങ്ങൾക്ക് ശേഷം ഭാര്യയേയും കുട്ടികളേയും കാണാനെത്തുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്.

'പ്രതിഫലമില്ലെങ്കിൽ പോലും അഭിനയിക്കുമായിരുന്നു'; ജവാൻ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി
'ഞാന്‍ ആഗ്രഹിച്ചിരുന്ന സ്വപ്നം'; ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് അറ്റ്‌ലി

തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകൾക്കൊപ്പം മൊട്ട ലുക്കിലാണ് പ്രതികാര കഥപറയുന്ന ജവാന്റെ ട്രെയിലർ പ്രിവ്യൂവിൽ ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരുന്നത്. അപ്പോൾ മുതൽ ആരാധകർ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിച്ച ജവാന്‍ 2023 സെപ്റ്റംബര്‍ 7നാകും തിയേറ്ററുകളിലെത്തുക. നയന്‍താര , പ്രിയാമാണി, സന്യ മല്‍ഹോത്ര തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതും പ്രത്യേകതയാണ്.

logo
The Fourth
www.thefourthnews.in