റിലീസിന് മുന്നെ ചരിത്ര നേട്ടവുമായി വിജയ് ചിത്രം 'ഗോട്ട്'; സാറ്റലൈറ്റ് വിറ്റത് റെക്കോഡ് തുകയ്ക്ക്

റിലീസിന് മുന്നെ ചരിത്ര നേട്ടവുമായി വിജയ് ചിത്രം 'ഗോട്ട്'; സാറ്റലൈറ്റ് വിറ്റത് റെക്കോഡ് തുകയ്ക്ക്

ഇതുവരെ ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോയുടെ പേരിലായിരുന്നു ഈ റെക്കോഡ്

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ടെലിവിഷന്‍ കമ്പനിയായ സീ. 93 കോടി രൂപയ്ക്കാണ് എല്ലാ ഭാഷകളിലേയും സാറ്റലൈറ്റ് അവകാശം സീ നേടിയത്. തമിഴ്‌സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്. ഇന്ത്യഗ്ലിറ്റ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോയുടെ പേരിലായിരുന്നു ഈ റെക്കോഡ്. 73 കോടി രൂപയ്ക്കായിരുന്നു ലിയോയുടെ സാറ്റലൈറ്റ് വിറ്റുപോയത്. ദക്ഷിണേന്ത്യയിലെ മാത്രം കണക്കാണിത്. അല്ലു അർജുന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ പുഷ്പ ദ റൈസിന് 65 കോടി രൂപയും ലഭിച്ചു.

റിലീസിന് മുന്നെ ചരിത്ര നേട്ടവുമായി വിജയ് ചിത്രം 'ഗോട്ട്'; സാറ്റലൈറ്റ് വിറ്റത് റെക്കോഡ് തുകയ്ക്ക്
'ഗുരുവായൂർ വെച്ചാണ് എൻ്റെ പെങ്ങടെ കല്യാണം;' ഗുരുവായൂർ അമ്പല നടയിൽ ട്രെയിലർ പുറത്തിറങ്ങി

ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വെങ്കട്ട് പ്രഭുവും വിജയ് യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരഗോമിക്കവെയാണ് സാറ്റലൈറ്റ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയത്. സെപ്തംബർ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക. ദീപാവലി റിലീസ് ആയിട്ടായിരിക്കും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേരത്തെതന്നെ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

കേരളമടക്കമുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ച ഗോട്ട് സിനിമ ഹോളിവുഡ് ചിത്രം ജെമിനിമാന്റെ റീമേക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെമിനി മാനിൽ വിൽ സ്മിത്ത് ആയിരുന്നു നായകനായത്.

രണ്ട് ഗെറ്റപ്പിലാണ് വിജയ് ഗോട്ടിൽ അഭിനയിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

logo
The Fourth
www.thefourthnews.in