താരമൂല്യം ഉയർത്തി വിജയ്; 
വെങ്കട് പ്രഭു ചിത്രത്തിനായി വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം

താരമൂല്യം ഉയർത്തി വിജയ്; വെങ്കട് പ്രഭു ചിത്രത്തിനായി വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം

വാരിസിന് 118 കോടി രൂപ ; ലിയോയിൽ 125 കോടി

ലിയോയ്ക്ക് ശേഷം വിജയ് നായകനാകുന്ന വെങ്കട് പ്രഭു ചിത്രത്തിൽ താരത്തിന് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിനായി 150 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങുകയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വിജയ്, വംശി പൈഡിപ്പള്ളിക്കൊപ്പം ചെയ്ത വാരിസിന് വാങ്ങിയത് 118 കോടി രൂപയാണ്. ലിയോയിൽ 125 കോടി രൂപയും ലാഭത്തിന്റെ ഒരു വിഹിതവുമാണ് പ്രതിഫലമായി വാങ്ങുന്നത്

വാരിസ് ആഗോള തലത്തിൽ 300 കോടിയിലേറെ രൂപയാണ് നേടിയത്. ലോകേഷ് കനകരാജിനൊപ്പമുള്ള ലിയോ, റിലീസിന് മുൻപ് തന്നെ വിജയ്ക്ക് വലിയ ഹൈപ്പ് നൽകുന്ന ചിത്രമാണ്. ലിയോയുടെ പ്രഖ്യാപനത്തോടെ തന്നെ വിജയ് യുടെ പ്രേക്ഷകപ്രീതി പതിൻമടങ്ങ് വർധിച്ചുവെന്നാണ് വിലയിരുത്തൽ. മാത്രമല്ല ബോക്സ് ഓഫീസ് ബിസിനസുകൾക്ക് അപ്പുറം വിജയ് എന്ന ബ്രാൻഡിന്റെ വിപണിമൂല്യമാണ് പ്രതിഫലം ഉയർത്താൻ താരത്തെ പ്രേരിപ്പിക്കുന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

വിജയ് നായകനാകുന്ന 68 -മത് ചിത്രമാണ് വെങ്കട് പ്രഭുവിനൊപ്പം പ്രഖ്യാപിക്കാനിരിക്കുന്നത്. ചിത്രത്തിന്റെ കഥ എഴുതി കൊണ്ടിരിക്കുകയാണെന്നും വിജയ്ക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു പറഞ്ഞിരുന്നു. എന്നാൽ കഥ വിജയ്ക്ക് ഇഷ്ടപ്പെട്ടെന്നും ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം വിജയ് യുടെ ജന്മദിനമായ ജൂൺ 22 ന് ഉണ്ടാകുമെന്നുമാണ് പുതിയ റിപ്പോർട്ട്. വിജയ് ചിത്രം ബിഗിലിന്റെ നിർമാതാക്കളായ എജിഎസ് തന്നെയാണ് തലപതി 68 നിർമ്മിക്കുന്നത്

logo
The Fourth
www.thefourthnews.in