റിലീസിന് മുൻപേ റെക്കോർഡ് നേട്ടവുമായി വിജയ്‌ ചിത്രം ലിയോ; പ്രീ റിലീസ് ബിസിനസിൽ 350 കോടി

റിലീസിന് മുൻപേ റെക്കോർഡ് നേട്ടവുമായി വിജയ്‌ ചിത്രം ലിയോ; പ്രീ റിലീസ് ബിസിനസിൽ 350 കോടി

250 മുതൽ 300 കോടി വരെയാണ് സിനിമയുടെ ബജറ്റ്

പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ ഇടം പിടിച്ച ലോകേഷ് - വിജയ് ചിത്രം ലിയോയ്ക്ക് പ്രീറിലീസ് ബിസിനസിൽ മാത്രം 350 കോടി രൂപ വരുമാനം. 250 മുതൽ 300 കോടി ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം പ്രീ റിലീസ് ബിസിനസിൽ തന്നെ സാമ്പത്തികലാഭം കൊയ്യുകയാണ്. മാത്രമല്ല കേരളാ തീയേറ്ററർ വിതരണാവകാശവും, ഓവർസീസ് വിതരണാവകാശവും റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്

ഓവർസീസ് വിതരണാവകാശം 60 കോടിക്കും കേരളാ തീയേറ്ററർ വിതരണാവകാശം 16 കോടിക്കുമാണ് വിറ്റുപോയത്. ഇതുവരെ കേരളത്തിലെ വിതരണാവകാശം വഴി ഏറ്റവും അധികം തുക ലഭിച്ച തമിഴ് ചിത്രം രജനീകാന്തിന്റെ 2.0 ആയിരുന്നു. ആ റെക്കോർഡ് ഇനി ലിയോയ്ക്ക് സ്വന്തം.

പ്രീ ബിസിനസിൽ ഏറ്റവും അധികം വരുമാനം നേടുന്ന തമിഴ് ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതും തെന്നിന്ത്യൻ സിനിമകളിൽ മൂന്നാംസ്ഥാനത്തുമാണ് നിലവിൽ ലിയോ . ആർ ആർ ആറും സലാറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ

ഇതുവരെ ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. വിജയ് യുടെ ജന്മദിനമായ ജൂൺ 22 ന് ക്യാരക്ടർ പോസ്റ്ററോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആകരാധകർ.  തൃഷ , പ്രിയ ആനന്ദ്, സജ്ഞയ് ദത്ത് , അർജുൻ സർജ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും .

logo
The Fourth
www.thefourthnews.in