അമ്പരപ്പിക്കുന്ന മേക്കോവറിൽ വിക്രം; പാ രഞ്ജിത്തിന്റെ 'താങ്കലാൻ' മേക്കിങ് വീഡിയോ എത്തി

അമ്പരപ്പിക്കുന്ന മേക്കോവറിൽ വിക്രം; പാ രഞ്ജിത്തിന്റെ 'താങ്കലാൻ' മേക്കിങ് വീഡിയോ എത്തി

പാർവതി തിരുവോത്താണ് ചിത്രത്തിൽ നായിക

പിറന്നാൾ ദിനത്തില്‍ വിക്രമിന്റെ പുതിയ ചിത്രമായ താങ്കലാന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കഥാപാതത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് സാഹസികതയ്ക്കും തയ്യാറാകുന്ന താരമാണ് വിക്രം. ഇത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ലൊക്കേഷൻ ദൃശ്യങ്ങൾ. അത്ഭുതപ്പെടുത്തുന്ന രൂപമാറ്റമാണ് ചിത്രത്തിനായി വിക്രം വരുത്തിയിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

മേക്കിങ് വിഡിയോ പുറത്ത് വന്നതോടെ താങ്കലാനിലുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണെന്ന് വിക്രം-പാ രഞ്ജിത്ത് ആരാധകർ പറയുന്നു. പാർവതി തിരുവോത്താണ് നായിക. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്.

ജി വി പ്രകാശ്കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കെജിഎഫ് , വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് പാ രഞ്ജിത്ത് ചിത്രത്തിന്റേയും ആക്ഷൻ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in