ലോസ് ഏഞ്ചൽസ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇടംപിടിച്ച് വിനയ് ഫോർട്ടിന്റെ 'ആട്ടം'

ലോസ് ഏഞ്ചൽസ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇടംപിടിച്ച് വിനയ് ഫോർട്ടിന്റെ 'ആട്ടം'

ഒക്ടോബർ 11 മുതൽ 15 വരെയാണ് ലോസ് ആഞ്ചലസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ 21-ാമത് പതിപ്പ് നടക്കുക

ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ (IFFLA) ഇടം പിടിച്ച് വിനയ് ഫോർട്ട് ചിത്രം ആട്ടം. നവാഗതനായ ആനന്ദ് ഏകർഷിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചേമ്പർ ഡ്രാമ വിഭാ​ഗത്തിലുള്ളതാണ് ചിത്രം. പതിയെ ചുരുളഴിയുന്ന സസ്പെൻസുകളാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങളുടെ പ്രത്യേകത. ഒക്ടോബർ 11 മുതൽ 15 വരെയാണ് ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ 21-ാം പതിപ്പ്.

നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകൾക്കായി തിരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിലാണ് ആട്ടം ഇടം പിടിച്ചത്. ഒൻപത് നവാഗതർക്കൊപ്പം സറിൻ ഷിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ലോസ് ഏഞ്ചൽസ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇടംപിടിച്ച് വിനയ് ഫോർട്ടിന്റെ 'ആട്ടം'
ആർഡിഎക്സ് ടീമും പെപ്പെയും വീണ്ടുമൊന്നിക്കുന്നു; ചിത്രീകരണം അടുത്തമാസം മുതൽ

അരങ്ങ് എന്ന തീയേറ്റർ ​ഗ്രൂപ്പിലുണ്ടാകുന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. അരങ്ങ് തീയേറ്റർ ​ഗ്രൂപ്പിലെ ഏക നടിയായ അഞ്ജലി, ബാക്കി 12 പുരുഷ അംഗങ്ങളുമായി സൗഹൃദത്തിലാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ ഒരു ആഘോഷരാത്രിയിൽ അംഗങ്ങളിൽ ഒരാൾ അഞ്ജലിയോട് മോശമായി പെരുമാറുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 2023 നവംബറിൽ ചിത്രം തീയേറ്ററുകളിലെത്തും.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in