ഓണക്കാലം കളറാക്കാന്‍ വിനയ് ഫോര്‍ട്ടിന്‌റെ 'വാതില്‍' തുറക്കുന്നു

ഓണക്കാലം കളറാക്കാന്‍ വിനയ് ഫോര്‍ട്ടിന്‌റെ 'വാതില്‍' തുറക്കുന്നു

കൊള്ളയ്ക്ക് ശേഷം വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക

വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ സര്‍ജു രാമകാന്ത് സംവിധാനം ചെയ്ത ചിത്രം 'വാതില്‍' ഓണത്തിന് തീയറ്ററുകളിലെത്തും. കൊള്ളയ്ക്ക് ശേഷം വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക.

ഓണക്കാലം കളറാക്കാന്‍ വിനയ് ഫോര്‍ട്ടിന്‌റെ 'വാതില്‍' തുറക്കുന്നു
ഞായിരു എൻബത് കണ്ണാകെ,തിങ്കൾ എൻബത് പെണ്ണാകെ; മാമന്നനെ കണ്ടെത്തിയ നിമിഷം പങ്കുവച്ച് മാരി സെൽവരാജ്

സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രത്തില്‍ കൃഷ്ണ ശങ്കര്‍,മെറിന്‍ ഫിലിപ്പ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സ്പാര്‍ക്ക് പികേചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഓഗസ്റ്റ 31നാണ് പ്രദര്‍ശനത്തിനെത്തുക.

ഷംനാദ് ഷബീര്‍ തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനോജ് മാധവനാണ്. ബി കെ ഹരിനാരായണന്‍ , റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണാണ് സംഗീതം പകര്‍ന്നത്.

logo
The Fourth
www.thefourthnews.in