മാർക്ക് ആന്റണി 100 കോടി ക്ലബിൽ; വിശാലിന്റെ കരിയർ ബെസ്റ്റായി ചിത്രം

മാർക്ക് ആന്റണി 100 കോടി ക്ലബിൽ; വിശാലിന്റെ കരിയർ ബെസ്റ്റായി ചിത്രം

തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ഗംഭീര തിരിച്ച് വരവ് നടത്തി താരം

വിശാൽ - എസ് ജെ സൂര്യ കൂട്ടുകെട്ടിന്റെ മാർക്ക് ആന്റണി 100 കോടി ക്ലബിൽ. ടൈം ട്രാവൽ ഗ്യാങ്സ്റ്റർ വിഭാഗത്തിലെത്തിയ ചിത്രം പതിനൊന്ന് ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.

2021 ൽ ഇറങ്ങിയ എനിമി വൻ പരാജയമായപ്പോൾ ചക്ര ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ തുടർന്ന് 2022 ൽ ഇറങ്ങിയ ലാത്തി വീരമേ വാഗൈ സൂടും, എന്നീ സിനിമകൾ വലിയ പരാജയങ്ങളായി. കരിയർ അവസാനിച്ചോയെന്ന് ചോദിച്ചവർക്ക് മുന്നിലേക്കാണ് വിശാൽ കരിയർ ബെസ്റ്റ് ചിത്രം മാർക്ക് ആന്റണിയുമായി എത്തിയതും ആദ്യ 100 കോടി നേടിയതും.

ചിത്രത്തിൽ ഒരു ഗാനവും വിശാൽ പാടിയിട്ടുണ്ട്. അധിരുദ്ധയുടെ തെലുങ്ക് പതിപ്പായ അധരാധ എന്ന ഗാനമാണ് വിശാൽ ആലപിക്കുന്നത്. തമിഴ് ഗാനം പാടിയിരിക്കുന്നത് ടി രാജേന്ദ്രനാണ്.

അച്ഛന്റേയും മകന്റേയും വേഷത്തിലെത്തിയ എസ് ജെ സൂര്യയും കൈയടി നേടി. ആദിക് രവിചന്ദ്രനാണ് സംവിധാനം. ഋതു വര്‍മയാണ് നായിക, ജി മഹേന്ദ്രൻ, ശെല്‍വ രാഘവൻ, നിഴല്‍ഗള്‍ രവി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.  ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണം

logo
The Fourth
www.thefourthnews.in