വിശാലിന്റെ മാർക്ക് ആന്റണി ഒടിടിയിലേക്ക്

വിശാലിന്റെ മാർക്ക് ആന്റണി ഒടിടിയിലേക്ക്

ഒടിടി റിലീസ് 100 കോടി ക്ലബിലെത്തിയതിന് പിന്നാലെ

വിശാലിന്റെ കരിയർ ബെസ്റ്റ് ചിത്രം മാർക്ക് ആന്റണി ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 20 ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. ടൈം ട്രാവൽ ഗ്യാങ്സ്റ്റർ വിഭാഗത്തിലെത്തിയ ചിത്രം പതിനൊന്ന് ദിവസം കൊണ്ട് 100 കോടി ക്ലബിലെത്തിയിരുന്നു .

ആദിക് രവിചന്ദ്രനാണ് സംവിധാനം. എസ് ജെ സൂര്യയാണ് പ്രധാന വേഷത്തിലെത്തിയ മറ്റൊരു താരം. ഋതു വര്‍മയാണ് നായിക, ജി മഹേന്ദ്രൻ, ശെല്‍വ രാഘവൻ, നിഴല്‍ഗള്‍ രവി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.  ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണം

ചിത്രത്തിൽ ഒരു ഗാനവും വിശാൽ പാടിയിട്ടുണ്ട്. അധിരുദ്ധയുടെ തെലുങ്ക് പതിപ്പായ അധരാധ എന്ന ഗാനമാണ് വിശാൽ ആലപിക്കുന്നത്. തമിഴ് ഗാനം പാടിയിരിക്കുന്നത് ടി രാജേന്ദ്രനാണ്.

logo
The Fourth
www.thefourthnews.in