'നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പൂ കാട്ടാളൻ', വ്യാജവാർത്തയ്ക്കെതിരെ 'ലൈവ്'; ടീസർ

'നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പൂ കാട്ടാളൻ', വ്യാജവാർത്തയ്ക്കെതിരെ 'ലൈവ്'; ടീസർ

മാധ്യമപ്രവർത്തനത്തിന്റെ നീതിശാസ്ത്രവും വ്യാജവാർത്തകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതവുമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന

എസ് സുരേഷ്ബാബുവിന്റെ രചനയിൽ സംവിധായകൻ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മാധ്യമപ്രവർത്തനത്തിന്റെ നീതിശാസ്ത്രവും വ്യാജവാർത്തകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതവുമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. സോഷ്യൽ ത്രില്ലറായാണ് ചിത്രം എത്തുക. ശക്തവും സമകാലീനവുമായ സാമൂഹ്യവിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും, മലയാള സിനിമയിൽ ഒട്ടേറെ പുതുമകൾ കൊണ്ടുവരുന്ന ഒരു സിനിമയായിരിക്കും 'ലൈവ്' എന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

മംമ്‌ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരെ കൂടാതെ കൃഷ്ണപ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഫിലിംസ് 24ഉം ദർപൺ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണം. രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ് പിള്ളയാണ് എഡിറ്റർ. അൽഫോൻസ് സംഗീതവും ദുന്ദു രഞ്ജീവ് രാധ കലാസംവിധാനവും നിർവഹിക്കുന്നു.

ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. അസോസിയേറ്റ് ഡയറക്ടർ ബിബിൻ ബാലചന്ദ്രൻ. മേക്കപ്പ് രാജേഷ് നെന്മാറ. ആദിത്യ നാനുവാണ് കോസ്റ്റ്യൂം ഡയറക്ടർ.

logo
The Fourth
www.thefourthnews.in