തിലകന്‍ മുതല്‍ വിജയരാഘവന്‍ വരെ;  സിനിമയിലെ വി എസ്

തിലകന്‍ മുതല്‍ വിജയരാഘവന്‍ വരെ; സിനിമയിലെ വി എസ്

ഒരു മലയാള സിനിമയില്‍ വി എസ് ആയി തന്നെ വി എസ് അച്യുതാനന്ദന്‍ അഭിനയിച്ചിട്ടുണ്ട്

നൂറിന്റെ നിറവിലാണ് സഖാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തിന്റെ സമര ചരിത്രത്തില്‍ വി എസിനോളം ജനകീയനായ സമരനേതാവ് വേറെയുണ്ടോയെന്ന് സംശയമാണ്. നൂറ് വര്‍ഷത്തെ വി എസിന്റെ ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രം കൂടിയാണ്.

തിലകന്‍ മുതല്‍ വിജയരാഘവന്‍ വരെ;  സിനിമയിലെ വി എസ്
ഒരു സമരനൂറ്റാണ്ട്; വി എസിന് ഇന്ന് നൂറാം പിറന്നാള്‍

പുന്നപ്ര - വയലാര്‍ സമരനായകനായ വി എസ് പിന്നീട് നിരവധി ജനകീയ സമരങ്ങളിലും നായകനായി. മലയാള സിനിമയ്ക്കും വി എസ് ഏറെ പ്രിയപ്പെട്ടവനാണ്. ഒരു മലയാള സിനിമയില്‍ വി എസ് ആയി തന്നെ വി എസ് അച്യുതാനന്ദന്‍ അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ ജീവന്‍ സംവിധാനം ചെയ്ത 'ക്യാംപസ് ഡയറി' എന്ന ചിത്രത്തിലാണ് വി എസ് അച്യുതാനന്ദന്‍ തന്നെയായി അദ്ദേഹം അഭിനയിച്ചത്.

തിലകന്‍ മുതല്‍ വിജയരാഘവന്‍ വരെ;  സിനിമയിലെ വി എസ്
കത്തുകള്‍ ആയുധമാക്കി വി എസ് നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍

വി എസിനെ സിനിമയില്‍ പോര്‍ട്രേറ്റ് ചെയ്യുന്നത് മലയാള സിനിമപ്രവര്‍ത്തകരുടെ പതിവാണ്. നിരവധി മലയാള സിനിമകളിലാണ് വി എസ് അച്യുതാന്ദനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമകളുടെ കഥകളും അണിയറ പ്രവര്‍ത്തകരുടെ രാഷ്ട്രീയവും പോലെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും ഈ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

വി എസിന്റെ സംസാര ശൈലിയും രൂപവുമെല്ലാം ഉപയോഗിച്ച് സിനിമയില്‍ കഥാപാത്രങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. വി എസുമായി താരതമ്യം ചെയ്യുന്ന മലയാള സിനിമയിലെ അഞ്ച് പ്രധാന കഥാപാത്രങ്ങങ്ങള്‍ ഇവയാണ്.

1. ആഗസ്റ്റ് 15

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ആഗസ്റ്റ് 15. ആഗസ്റ്റ് 1 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം. വി ജി സദാശിവന്‍ എന്ന മുഖ്യമന്ത്രിയായി നെടുമുടി വേണുവായിരുന്നു അഭിനയിച്ചിരുന്നത്.

2. ആയുധം

ചിത്രത്തിലെ തിലകന്‍ അവതരിപ്പിച്ച കഥാപാത്രം വി എസിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു. മുഖ്യമന്ത്രി മാധവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു തിലകന്‍ എത്തിയത്. വി എസിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിലെ തിലകന്റെ സംസാര ശൈലിയും മാനറിസങ്ങളും

3. രാഷ്ട്രം

ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച സഖാവ് ഗോപാലന്‍ മാരാര്‍ എന്ന കഥാപാത്രം വി എസിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. 1996 ലെ വി എസിന്റെ തോല്‍വിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 'പാര്‍ട്ടി ജയിക്കുമ്പോ ഗോപാലന്‍ തോല്‍ക്കും, ഗോപാലന്‍ ജയിക്കുമ്പോ പാര്‍ട്ടി തോല്‍ക്കും' എന്ന ഡയലോഗും സിനിമയില്‍ ഉപയോഗിച്ചിരുന്നു.

4. രൗദ്രം

രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു രൗദ്രം. ചിത്രത്തില്‍ ജനാര്‍ദ്ധനന്‍ അഭിനയിച്ച മുഖ്യമന്ത്രി കഥാപാത്രം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. വി എസിനെ ഇകഴ്ത്തിക്കാട്ടാനാണ് ഈ മുഖ്യമന്ത്രി കഥാപാത്രമെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.

5. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സിനിമയായിരുന്നു അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത മുരളി ഗോപി തിരക്കഥ എഴുതിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം. ചിത്രത്തില്‍ കൈതേരി സഹദേവന്‍ എന്ന കഥാപാത്രം പിണറായിയെ ഉദ്ദേശിച്ചുള്ളതാണെന്നും ചിത്രത്തിലെ സഖാവ് എസ്. ആര്‍ എന്ന വിജയരാഘവന്‍ അഭിനയിച്ച കഥാപാത്രം വി എസ് അച്യുതാനന്ദന്‍ ആണെന്നുമായിരുന്നു സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍.

logo
The Fourth
www.thefourthnews.in