'അബ്രാം ഖുറേഷി ഓൺ ബോർഡ് ' ; എമ്പുരാൻ തുടങ്ങുന്നു

'അബ്രാം ഖുറേഷി ഓൺ ബോർഡ് ' ; എമ്പുരാൻ തുടങ്ങുന്നു

ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്

മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ. ചിത്രത്തിന്റെ ലൊക്കേഷനുകൾ എല്ലാം തീരുമാനമായതായാണ് സൂചന. ലൊക്കേഷൻ ഹണ്ടിലാണെന്ന് നേരത്തെ തന്നെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. എമ്പുരാന്റെ ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്

ലൂസിഫറിന്റെ വിജയവും ക്ലൈമാക്സിൽ അബ്രാം ഖുറേഷിയായുള്ള സ്റ്റീഫൻ നെടുമ്പള്ളി (മോഹൻലാൽ ) യുടെ എൻട്രിയൊക്കെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ അബ്രാം ഖുറേഷിയുടെ കഥയായിരിക്കും രണ്ടാം ഭാഗമായ എമ്പുരാൻ പറയുക എന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ.

ആശിർവാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഹോംബാലെയും ചേർന്നായിരിക്കും നിർമ്മാണം. എമ്പുരാൻ 2024 മാത്രമേ തീയേറ്ററിലെത്താൻ സാധ്യതയുള്ളൂ. നിലവിൽ മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ . ജീത്തു ജോസഫിന്റെ റാമും മോഹൻലാലിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

തെലുങ്ക് ചിത്രം സലാർ, ബ്ലസിയുടെ ആടുജീവിതം എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ. സലാർ സെപ്റ്റംബറിൽ തീയേറ്ററുകളിലെത്തിയേക്കും

logo
The Fourth
www.thefourthnews.in