മെട്രിക്സ് 5 എത്തുന്നു, സംവിധാനം ഡ്രൂ ഗോഡാർഡ്; ചിത്രം പ്രഖ്യാപിച്ച് വാർണർ ബ്രോസ്

മെട്രിക്സ് 5 എത്തുന്നു, സംവിധാനം ഡ്രൂ ഗോഡാർഡ്; ചിത്രം പ്രഖ്യാപിച്ച് വാർണർ ബ്രോസ്

മെട്രിക്സിന്റെ ആദ്യ മൂന്ന് ഭാഗങ്ങൾ എഴുതി സംവിധാനം ചെയ്ത വചൗസ്കി സഹോദരങ്ങൾ എന്നറിയപ്പെടുന്ന ലാന വചൗസ്കിയും ലില്ലി വചൗസ്കിയും നേരിട്ട് അഞ്ചാം ഭാഗത്തിന്റെ ഭാഗമാകുന്നില്ലെന്നതും ശ്രദ്ധേയമാണ്

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ഒരിക്കൽകൂടി മെട്രിക്സിന്റെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഒരുങ്ങി വാർണർ ബ്രോസ്. എക്കാലത്തെയും മികച്ച സയൻസ്ഫിക്‌ഷൻ ആക്‌ഷൻ ത്രില്ലറുകളിൽ ഒന്നാണ് മെട്രിക്സ്, ഫ്രാൻഞ്ചൈസിലെ അഞ്ചാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ഹോളിവുഡ് ലോകത്തെ ചർച്ച. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ പട്ടികയിൽ ഇടം നേടിയിട്ടുള്ള പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഡ്രൂ ഗോഡാർഡാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിർവഹിക്കുന്നതെന്ന വാർത്ത ആകാംഷകൾക്ക് ആക്കം കൂട്ടുന്നുണ്ട്. ചിത്രത്തിന്റെ നിർമാണ കമ്പനിയായ വാർണർ ബ്രോസാണ് തന്നെയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്.

മെട്രിക്സിന്റെ ആദ്യ മൂന്ന് ഭാഗങ്ങൾ എഴുതി സംവിധാനം ചെയ്ത വചൗസ്കി സഹോദരങ്ങൾ എന്നറിയപ്പെടുന്ന ലാന വചൗസ്കിയും ലില്ലി വചൗസ്കിയും നേരിട്ട് സിനിമയുടെ ഭാഗമാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. മെട്രിക്സ് ചരിത്രത്തിൽ ആദ്യമായാണ് വചൗസ്കി സഹോദരങ്ങൾ സിനിമയുടെ പിന്നണിയിൽ നിന്നും മാറുന്നത്. അവസാനം പുറത്തിറങ്ങിയ ‘ദ് മെട്രിക്സ് റെസറക്‌ഷൻസിൽ' വചൗസ്കി സഹോദരങ്ങളിൽ ലാന മാത്രമായിരുന്നു സിനിമയുടെ സംവിധാനം നിർവഹിച്ചത്. വിഖ്യാത കഥാപാത്രം നിയോയായി കീനു റീവ്സ് എത്തുമോയെന്ന കാര്യം വ്യക്തമല്ല. അതുപോലെ മെട്രിക്സ് ഫ്രാൻഞ്ചൈസി താരങ്ങളായ ലൗറെൻസ് ഫിഷ്‌ബർണേ, കാരി ആന്നെ മോസ്, ഹുഗോ വീവിങ്, ജെയ്ഡ പിൻകെറ്റ്-സ്മിത്ത് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുമോ എന്ന കാര്യത്തിലും വാർണർ ബ്രോസ് വ്യക്തത നൽകിയിട്ടില്ല.

മെട്രിക്സ് 5 എത്തുന്നു, സംവിധാനം ഡ്രൂ ഗോഡാർഡ്; ചിത്രം പ്രഖ്യാപിച്ച് വാർണർ ബ്രോസ്
മൂന്ന് മാസത്തിനുള്ളില്‍ 600 കോടി കടന്നു; നാട്ടിലും മറുനാട്ടിലും ചരിത്രം കുറിച്ച് മലയാള സിനിമ

1999 ലാണ് മെട്രിക്സ് സീരീസിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്, ദ മെട്രിക്സ്. ശേഷം 2003ൽ 'ദ മെട്രിക്സ് റീലോഡഡ്', 'ദ മെട്രിക്സ് റെവല്യൂഷൻസ്' എന്നി ചിത്രങ്ങളും, 2021ൽ 'ദ മെട്രിക്സ് റെസറക്ഷൻസ്' എന്നിവ ഉൾപ്പെടുന്നതാണ് ഹോളിവുഡിലെ വിഖ്യാത സൈബർപങ്ക് പരമ്പര. മെട്രിക്സ് പരമ്പരയിലെ മൂന്നാം ഭാഗം ഇറങ്ങി നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാലാം ഭാഗം പുറത്തിറങ്ങിയത്. മൂന്നാം ഭാഗത്തിൽ മരണപ്പെട്ടു എന്നു കരുതിയ ചില കഥാപാത്രങ്ങൾ വീണ്ടും അവരായിത്തന്നെ നാലാം ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നാലാം ഭാഗത്തിൽ നിന്ന് എന്ത് വ്യത്യസ്തതയാണ് വാർണർ ബ്രോസും ഡ്രൂ ഗോഡാർഡും അഞ്ചാം ഭാഗത്തിൽ ഒരുക്കുന്നതെന്ന ആകാംക്ഷയിലാണ് മെട്രിക്സ് ആരാധകർ. നിയോ, ട്രിനിറ്റി, ഏജന്റ് സ്മിത്ത് തുടങ്ങിയ താരങ്ങളെ വീണ്ടും വെള്ളിത്തിരയിൽ കാണാനാകുമോ എന്ന ആകാംഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്.

ലാന വാച്ചൗസ്കിക്കൊപ്പം അലക്സാണ്ടർ ഹെമൺ, ഡേവിഡ് മിച്ചെൽ എന്നിവർ ചേർന്നാണ് ദ മെട്രിക്സ് റെസറക്ഷൻസിന്റെ തിരക്കഥ ഒരുക്കിയത്. മെട്രിക്സ് പുറത്തിറങ്ങി 25 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ടെർമിനേറ്ററിനു ശേഷം ഹോളിവുഡ് കണ്ട ഏറ്റവും മികച്ച സയൻസ് ഫിക്‌ഷൻ ത്രില്ലർ എന്നാണ് വാച്ചൗസ്കി സഹോദരങ്ങളുടെ മെട്രിക്സിനെ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പടെ വിശേഷിപ്പിച്ചത്. കോവിഡ് മഹാമാരിയിൽ മെട്രിക്സ് അവസാന ഭാഗത്തിന് ബോക്സ് ഓഫീസിൽ ഏറ്റ പ്രഹരം വചൗസ്കി സഹോദരങ്ങൾക്കും തിരിച്ചടിയായിരുന്നു. ശേഷം, ഡ്രൂ ഗോദാർഡാണ് വാർണർ ബ്രദേഴ്സിലേക്ക് മറ്റൊരു മെട്രിക്സ് സിനിമയുടെ ആശയവുമായി എത്തുന്നത്.

മെട്രിക്സ് 5 എത്തുന്നു, സംവിധാനം ഡ്രൂ ഗോഡാർഡ്; ചിത്രം പ്രഖ്യാപിച്ച് വാർണർ ബ്രോസ്
ശരീരത്തെ മാധ്യമമാക്കാന്‍ തിരഞ്ഞെടുത്ത സ്വയം പീഡനത്തിന്റെ വഴികള്‍; ക്രിസ്റ്റ്യൻ ബെയ്ൽ മുതല്‍ പൃഥ്വിരാജ് വരെ

2016ൽ 'ദ മാർഷ്യൻ' എന്ന ചിത്രത്തിനാണ് ഗോദാർഡ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്‌കാർ പട്ടികയിൽ ഇടം നേടുന്നത്. നെറ്റ്ഫ്ലിക്സ് പരമ്പരയായ മാർവെലിന്റെ ഡെയർഡെവിൾ ഒരുക്കിയതും ഗോദാർഡ് ആണ്. എൻബിസിയുടെ പ്രമുഖ കോമഡി പരമ്പരയായ ദി ഗുഡ് പ്ലേസിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഡയറക്ടറുമാണ് ഗോദാർഡ്. ക്ലോവർഫീൽഡ്, ദി ക്യാബിൻ ഇൻ വുഡ്സ്, വേൾഡ് വാർ സെഡ് തുടങ്ങിയവയുടെ തിരക്കഥയും ഗോദാർഡ് സൃഷ്ടികളാണ്.

logo
The Fourth
www.thefourthnews.in