'അവരെന്നെ എത്ര കാലം ഓർത്തിരിക്കും, ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ': വൈറലായി മമ്മൂട്ടിയുടെ മറുപടി

'അവരെന്നെ എത്ര കാലം ഓർത്തിരിക്കും, ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ': വൈറലായി മമ്മൂട്ടിയുടെ മറുപടി

ലോകം മമ്മൂട്ടിയെ എങ്ങനെ ഓർക്കുമെന്നാണ് അവതാരകൻ മമ്മൂട്ടിയോട് ചോദിച്ചത്

മലയാള സിനിമയിൽ അത്രയേറെ പര്യവേക്ഷണങ്ങൾ നടത്തിയിട്ടുള്ള നടനാണ് മമ്മൂട്ടി. സിനിമയോടും അഭിനയത്തോടുമുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് പല തവണ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ചിത്രമായ 'ടർബോ'യുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ഒരു ചോദ്യത്തിന് മമ്മൂട്ടി നൽകിയ ഉത്തരമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലോകം മമ്മൂട്ടിയെ എങ്ങനെ ഓർക്കണമെന്നാണ് കരുതുന്നത് എന്നായിരുന്നു അവതാരകൻ മമ്മൂട്ടിയോട് ചോദിച്ച ചോദ്യം.

അവരെന്നെ എത്ര കാലം ഓർത്തിരിക്കും എന്നാണ് മമ്മൂട്ടി അവതാരകനോട് ചോദിച്ചത്. ആയിരക്കണക്കിന് നടന്മാരിൽ ഒരാളാണ് താനെന്നും ലോകാവസാനം വരെ തന്നെയാരും ഓർത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. " അവരെന്നെ എത്ര കാലം ഓർത്തിരിക്കും? ഒരു വർഷം ? 10 വർഷം ? 15 വർഷം ? അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ മറ്റുള്ളവർ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും? എല്ലാവരും ലോകാവസാനം വരെ നിങ്ങൾ ഓർക്കപ്പെടുമെന്നാണ് കരുതുന്നത്, ' മമ്മൂട്ടി പറഞ്ഞു.

'അവരെന്നെ എത്ര കാലം ഓർത്തിരിക്കും, ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ': വൈറലായി മമ്മൂട്ടിയുടെ മറുപടി
സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം: മിഥുൻ മാനുവൽ തോമസ്

ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പരാമർശം. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അവസാന ശ്വാസം വരെ അങ്ങനെ ഉണ്ടാകില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. വളരെപ്പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ മമ്മൂട്ടിയുടെ മറുപടി ചർച്ചയായിട്ടുണ്ട്.

'അവരെന്നെ എത്ര കാലം ഓർത്തിരിക്കും, ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ': വൈറലായി മമ്മൂട്ടിയുടെ മറുപടി
താരങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാത്ത പരീക്ഷണം, അത്ഭുതമാണ് മമ്മൂട്ടി: രാജ് ബി ഷെട്ടി

സമ്മിശ്ര പ്രതികാരങ്ങളാണ് 'ടർബോ'ക്ക് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 3.25 കോടി രൂപയുടെ ടിക്കറ്റുകൾ റിലീസിന് മുമ്പ് തന്നെ വിറ്റഴിച്ചിരുന്നു. ഇടുക്കിയിലെ ജീപ്പ് ഡ്രൈവറായ ടർബോ ജോസിന്റെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് കഥയും തിരക്കഥയും തയാറാക്കിയത്. കന്നഡ നടന്‍ രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലുമാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in