ഭാവനയ്ക്ക് ആശംസ നേർന്ന്
മഞ്ജു വാര്യരും ചാക്കോച്ചനും മാധവനും പാർവതിയും ; വീഡിയോ വൈറൽ

ഭാവനയ്ക്ക് ആശംസ നേർന്ന് മഞ്ജു വാര്യരും ചാക്കോച്ചനും മാധവനും പാർവതിയും ; വീഡിയോ വൈറൽ

ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്ന് നാളെ തീയേറ്ററുകളിലേക്ക്

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കി താരങ്ങൾ. മഞ്ജുവാര്യർ, പാർവതി, കുഞ്ചാക്കോ ബോബൻ, പ്രിയാ മണി, ജാക്കി ഷെറോഫ് , മാധവൻ , ജിതേഷ് പിള്ള തുടങ്ങിയവരാണ് ആശംസയുമായെത്തിയിരിക്കുന്നത്

വെൽക്കം ബാക്ക് ഭാവന എന്നാണ് മാധവന്റെ ആശംസ. എല്ലാം അടിപൊളിയാവട്ടെയെന്ന് കുഞ്ചാക്കോ ബോബനും പറയുന്നു.

മഞ്ജുവാര്യരും പാർവതിയും ടോവിനോയും തിരിച്ചുവരവിന് ആശംസ നേർന്നിട്ടുണ്ട് . എപ്പോഴും സന്തോഷമായിരിക്കൂ എന്നാണ് ജാക്കി ഷെറോഫിന് ഭാവനയോട് പറയാനുള്ളത്. തിരിച്ചുവരവിന് പ്രിയാ മണിയും ആശംസ നേർന്നു. അടുത്തതൊരു സൂപ്പർ ഡ്യൂപ്പർ ഇന്നിംഗ്സായിരിക്കട്ടെയെന്ന് ജിതേഷ് പിള്ളയും പറയുന്നു

ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്ന് ചിത്രത്തിന്റെ ടീമാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ചിത്രം നാളെ തീയേറ്ററുകളിലെത്തും. കഴിഞ്ഞ ആഴ്ചയാണ് റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് റിലീസ് നാളത്തേക്ക് മാറ്റിയത്

നവാഗതനായ ആദിൽ മൈമുനത്ത് സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പ്രണയ കഥയാണ് . അനാർക്കലി , അശോകൻ , തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ . 

logo
The Fourth
www.thefourthnews.in