ധനുഷിനെ പാട്ട് പഠിപ്പിക്കുന്ന ഇളയരാജ ; വീഡിയോ വൈറൽ

ധനുഷിനെ പാട്ട് പഠിപ്പിക്കുന്ന ഇളയരാജ ; വീഡിയോ വൈറൽ

വിടുതലൈ എന്ന ചിത്രത്തിന് വേണ്ടിയാണ് പാട്ടു പഠിപ്പിച്ചത്

നടൻ ധനുഷിനെ പാട്ടു പഠിപ്പിക്കുന്ന ഇളയരാജ. വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. ഇളയരാജയും ധനുഷും റെഡ് ജയന്റ് മൂവിസും അടക്കം നിരവധി പേരാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . നിരവധി സിനിമകളിൽ പാടിയിട്ടുള്ള ധനുഷ് ഇളയരാജയുടെ സംഗീതത്തിൽ ആദ്യം പാടുന്ന പാട്ടുകൂടിയാണിത്

വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് വേണ്ടി ധനുഷ് പാടുന്ന പാടിന്റെ വീഡിയോയിലെ ഒരു ഭാഗമാണ് പുറത്തുവിട്ടത്. രണ്ടു ഭാഗങ്ങളിലായി വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി , സൂരി , ഗൗതം വാസുദേവ് മോനോന്‍, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ

ചിത്രത്തിൽ ധനുഷ് പാടിയ പാട്ട് ഈ മാസം 8 ന് റിലീസ് ചെയ്യും. ചിത്രം മാർച്ച് അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആർ എസ് ഇൻഫോടെയ്മെന്റാണ് നിർമ്മാണം .റെഡ് ജയന്റ് മൂവിസാണ് വിതരണം

logo
The Fourth
www.thefourthnews.in