ആരാണ്  മാരി സെൽവരാജ് ചിത്രത്തിൽ ധ്രുവ് വിക്രം അവതരിപ്പിക്കുന്ന മാനത്തി ഗണേശന്‍?

ആരാണ് മാരി സെൽവരാജ് ചിത്രത്തിൽ ധ്രുവ് വിക്രം അവതരിപ്പിക്കുന്ന മാനത്തി ഗണേശന്‍?

യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രേരണ ഉൾക്കൊണ്ട് സിനിമ ഒരുക്കുന്ന മാരി സെൽവരാജ് മാമന്നൻ എന്ന ചിത്രത്തിനുശേഷം ഇത്തവണ ബയോപിക്കാണ് ഒരുക്കുന്നത്

തമിഴ്‌സിനിമയുടെ സ്ഥിരം വഴികളിൽനിന്ന് മാറിസഞ്ചരിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ച സംവിധായകരാണ് മാരി സെൽവരാജും പാ രഞ്ജിത്തും. ദളിത് മനുഷ്യരുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച ഇരുവരും ആദ്യമായി ഒന്നിച്ചത് 'പരിയേറും പെരുമാൾ' എന്ന ചിത്രത്തിനായിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്ത് പാ രഞ്ജിത്ത് നിർമിച്ച ചിത്രം തമിഴ്‌നാട്ടിനു പുറത്തും ഏറെ ചർച്ചയായി.

ഒരിടവേളയ്ക്കുശേഷം ഇരുവരും പുതിയൊരു ചിത്രത്തിനായി ഒന്നിക്കുകയാണ്. ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നെങ്കിലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നാണ് പുറത്തുവിട്ടത്.

യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രേരണ ഉൾക്കൊണ്ട് സിനിമ ഒരുക്കുന്ന മാരി സെൽവരാജ് 'മാമന്നൻ' എന്ന ചിത്രത്തിനുശേഷം ഇത്തവണ ഒരു ബയോപിക്കാണ് ഒരുക്കുന്നത്. തമിഴ്‌നാടിന്റെ അഭിമാനമായി മാറിയ കബഡി താരം മാനത്തി ഗണേശന്റെ ജീവിതമാണ് സിനിമയാക്കുന്നത്. ആരാണ് ഈ മാനത്തി ഗണേഷ് എന്ന് നോക്കാം.

ആരാണ്  മാരി സെൽവരാജ് ചിത്രത്തിൽ ധ്രുവ് വിക്രം അവതരിപ്പിക്കുന്ന മാനത്തി ഗണേശന്‍?
'ടൈറ്റാനിക്കിലെ ക്യാപ്റ്റൻ, ലോർഡ് ഓഫ് ദ റിംഗ്‌സിലെ തിയോഡൻ' ; ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു

തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽ ജനിച്ച് പിന്നീട് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ അർജുന അവാർഡ് സ്വന്തമാക്കിയ വ്യക്തിയാണ് മാനത്തി ഗണേശൻ.

തുത്തുക്കുടി ജില്ലയിലെ ശ്രീ വൈകുണ്ഠത്തിനും തിരുച്ചെന്തൂരിനും ഇടയിലുള്ള കടക്കോടി പ്രദേശത്തെ ചെറിയ ഒരു ഗ്രാമമാണ് മാനത്തി. സാധാരണ കർഷക കുടുംബത്തിൽ പെരുമാളിന്റെയും മംഗലത്തിന്റെയും മകനായി ജനിച്ച ഗണേശന് നാല് സഹോദരിമാരും രണ്ട് സഹോദരന്മാരുമായിരുന്നു ഉണ്ടായിരുന്നത്.

മാനത്തിയിലെ പ്രൈമറി സ്‌കൂളിലെ വിദ്യഭ്യാസത്തിനുശേഷം ഗണേശൻ മൂന്നര കിലോമീറ്ററോളം ദിവസവും നടന്നായിരുന്നു ഉന്നതപഠനത്തിനായി പോയിരുന്നത്. ഗണേശന് എട്ട് വയസുള്ളപ്പോൾ കബഡി കളിച്ചുതുടങ്ങി. സെന്റ് ലൂസിയ മിഡിൽ സ്‌കൂളിൽ ആയിരുന്നു ഗണേശന്റെ വിദ്യഭ്യാസം.

ആരാണ്  മാരി സെൽവരാജ് ചിത്രത്തിൽ ധ്രുവ് വിക്രം അവതരിപ്പിക്കുന്ന മാനത്തി ഗണേശന്‍?
'ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ച് കാഴ്ചക്കാരെ കൂട്ടി'; അച്ഛന്റെ മരണദിനത്തിലെ ദുരനുഭവത്തെക്കുറിച്ച് മനോജ് കെ ജയൻ

സ്‌കൂളിൽ കബഡി മത്സരത്തിനും ഓട്ടമത്സരത്തിനും ഗണേശൻ സമ്മാനം വാങ്ങിയിരുന്നു. ഇതേസമയത്തുതന്നെ അയൽ ഗ്രാമങ്ങളിലെ ചെറിയ ടൂർണമെന്റുകളിൽ ഗണേശൻ പങ്കെടുക്കാറുണ്ടായിരുന്നു. തന്റെ ഗ്രാമത്തിന്റെ പേര് ഇതിനിടെ ഗണേശൻ പേരിനൊപ്പം ഉപയോഗിക്കാൻ തുടങ്ങി. നാലുമാവടി കാമരാജ് സ്‌കൂളിലായിരുന്നു ഗണേശന്റെ ഹൈസ്‌കൂൾ പഠനം. ഒൻപതാം ക്ലാസിൽ പരാജയപ്പെട്ടു. തുടർന്ന് സൈരാപുരത്തെ ഹോബ്‌സ് സ്‌കൂളിൽ ചേർന്ന് പഠനം പുനഃരാരംഭിച്ചു. പക്ഷേ സ്‌കൂളിൽ കബഡി ടീം ഉണ്ടായിരുന്നില്ല.

ഇതുകാരണം സ്‌കൂളിലെ ഹോക്കി ടീമിൽ ഗണേശൻ ചേർന്നു. ഹോക്കി ടീമിന്റെ ഗോൾ കീപ്പറായി മാറിയ ഗണേശൻ കളിയിൽ തിളങ്ങി. ഹോക്കി കിറ്റ് വാങ്ങാൻ പണമില്ലാത്തതിനാൽ കളി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിനിടെ ഗണേശന്റെ കബഡി മികവ് തിരിച്ചറിഞ്ഞിരുന്ന തങ്കരാജ് എന്ന അധ്യാപകൻ കബഡി ടീമിലേക്ക് തിരഞ്ഞെടുത്തു. 1991ൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതലത്തിൽ ഗണേശന്റെ ടീം കബഡി മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തമിഴ്‌നാട് സീനിയർ കബഡി ടീമിലേക്ക് ഗണേശൻ തിരഞ്ഞെടുക്കപ്പെട്ടു.

ചെറിയ മൈതാനം പോലുമില്ലാത്ത മാനത്തി ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ആയിരുന്നു ഗണേശൻ കബഡി പരിശീലനം നടത്തിയിരുന്നത്. മാനത്തിയിലെ പാടത്തിൽ വിത്തുവിതയ്ക്കുന്ന കാലങ്ങളിൽ അയൽഗ്രാമത്തിൽ പോയിട്ടായിരുന്നു പരിശീലനം എല്ലാദിവസവും മാനത്തി ഗ്രാമത്തിൽനിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള കുറമ്പൂരിലേക്ക് മാനത്തി ഗണേശൻ ഓടുമായിരുന്നു. ചെരുപ്പ് പോലും ഇടാതെയായിരുന്നു ഈ പരിശീലനം. സൺ പേപ്പർ മിൽ ടീമിൽ കളിക്കുമ്പോഴാണ് ഗണേശന് ആദ്യമായി ഷൂസ് ലഭിക്കുന്നത്.

കളിയിലെ ഗണേഷന്റെ മികവ് മുൻനിർത്തി 1993 ൽ തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് വകുപ്പിൽ ഗണേശനു ജോലി ലഭിച്ചു. ജോലിയിൽ പ്രവേശിച്ചെങ്കിലും ഗണേശൻ കബഡി ഉപേക്ഷിച്ചിരുന്നില്ല. പത്ത് വർഷത്തോളമാണ് അദ്ദേഹം ഇന്ത്യൻ ടീമിനുവേണ്ടി കളിച്ചത്. 1994ൽ കബഡിയിൽ ഏഷ്യൻ ചാമ്പ്യൻ പട്ടം ഗണേശനായിരുന്നു. 1995 ലെ എഷ്യൻ ഗെയിംസിലെ പ്രകടനത്തിനു ഗണേശന് അർജുന പുരസ്‌കാരം ലഭിച്ചു. 30 വർഷത്തിനിപ്പുറവും കബഡിയിൽ മറ്റൊരു താരത്തിനും തമിഴ്‌നാട്ടിൽനിന്ന് അർജുന പുരസ്‌കാരം ലഭിച്ചിട്ടില്ല.

മാനത്തി ഗണേശന്റെ ജീവിതം സിനിമയാകുമ്പോൾ ധ്രുവ് വിക്രമാണ് അദ്ദേഹത്തിന്റെ റോളിലെത്തുന്നത്.

logo
The Fourth
www.thefourthnews.in