പ്രതിഫലത്തിൽ എ ആർ റഹ്മാനെ മറികടന്ന് അനിരുദ്ധ്; ജവാൻ സിനിമയ്ക്ക് വാങ്ങിയത് റെക്കോർഡ് തുക

പ്രതിഫലത്തിൽ എ ആർ റഹ്മാനെ മറികടന്ന് അനിരുദ്ധ്; ജവാൻ സിനിമയ്ക്ക് വാങ്ങിയത് റെക്കോർഡ് തുക

ഇന്ത്യൻ സിനിമയിൽ സംഗീത സംവിധായകൻ വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫലം

ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ്. അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ജവാനിൽ സംഗീതം ഒരുക്കാൻ അനിരുദ്ധ്, 10 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട് . ഇതോടെ പ്രതിഫലത്തിന്റെ കാര്യത്തിൽ അനിരുദ്ധ് , എ ആർ റഹ്മാനേയും മറികടന്നു

എ ആർ റഹ്മാൻ 8 കോടി രൂപ വരെയാണ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്. അനിരുദ്ധ് നേരത്തെ 5 മുതൽ 6 കോടി വരെയായിരുന്നു ഒരു സിനിമയ്ക്കായി വാങ്ങിയിരുന്നത്. എന്നാൽ വിക്രം, അറബികുത്ത് ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ വൻ വിജയങ്ങളും തുടർച്ചയായി സൂപ്പർസ്റ്റാർ സിനിമകളിലെ അവസരവുമാണ് പ്രതിഫലം ഉയർത്താൻ കാരണം.

ജവാന് പുറമെ ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ, നെൽസൺ ദിലീപ് കുമാറിന്റെ രജനീകാന്ത് ചിത്രം ജയിലർ, എച്ച് വിനോദിന്റെ അജിത്ത് ചിത്രം വിടാമുയർച്ചി, ഷങ്കറിന്റെ കമൽഹാസൻ ചിത്രം ഇന്ത്യൻ 2, എന്നിവയാണ് അനിരുദ്ധിന്റെ സംഗീതത്തിൽ ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം

logo
The Fourth
www.thefourthnews.in