''ഏജന്റ് പരാജയപ്പെട്ടതിന്റെ മുഴുവന്‍ കുറ്റവും ഞങ്ങള്‍ ഏറ്റെടുക്കുന്നു''; പരാജയത്തിന്റെ കാരണം പറഞ്ഞ് നിര്‍മാതാവ്

''ഏജന്റ് പരാജയപ്പെട്ടതിന്റെ മുഴുവന്‍ കുറ്റവും ഞങ്ങള്‍ ഏറ്റെടുക്കുന്നു''; പരാജയത്തിന്റെ കാരണം പറഞ്ഞ് നിര്‍മാതാവ്

80 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം വലിയ പ്രതീക്ഷകള്‍ പ്രേഷകര്‍ക്ക് നല്‍കിയെങ്കിലും അത് പുലര്‍ത്താന്‍ സിനിമക്കായില്ല

വന്‍ ഹൈപ്പോടെ തീയറ്ററിലെത്തിയ അഖില്‍ അക്കിനേനി ചിത്രം 'ഏജന്റ്' ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ആന്ധ്രാപ്രദേശ് തെലങ്കാന മേഖലകളുടെ അവകാശം മുഴുവനായി വിറ്റഴിഞ്ഞ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം ഒരിടത്തു നിന്നും ഉണ്ടാക്കാനായില്ലെന്നാണ് വിവരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബോളിവുഡ് താരം ഡിനോ മോറിയോയുമൊക്കെ പ്രധാന വേഷത്തിലെത്തിയ ചിത്രം വമ്പന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍ രണ്ടാം ദിനം ബോക്‌സ് ഓഫീസില്‍ ലോകമെമ്പാടുമായി 70 ലക്ഷം രൂപമാത്രമാണ് ഷെയറായി നേടിയത്. ഈ രീതി തുടരുകയാണെങ്കില്‍ അഖിലിന്റെ കരിയറിലെ ഏററവും വലിയ ദുരന്തമാകും ചിത്രമെന്നും നിരൂപകര്‍ അഭിപ്രായപ്പെട്ടിരുന്നു.

''ഏജന്റ് പരാജയപ്പെട്ടതിന്റെ മുഴുവന്‍ കുറ്റവും ഞങ്ങള്‍ ഏറ്റെടുക്കുന്നു''; പരാജയത്തിന്റെ കാരണം പറഞ്ഞ് നിര്‍മാതാവ്
10 വർഷത്തിനിടെ പൂട്ടി പോയത് 637 തീയേറ്ററുകൾ; വ്യവസായം നിലനിൽക്കുന്നത് അന്യഭാഷ ചിത്രങ്ങൾ കൊണ്ട് മാത്രമെന്ന് ഫിയോക്ക്

ഏകദേശം 80 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. തീയറ്ററുകളില്‍ റിലീസ് ചെയ്ത് രണ്ട് ദിവസം കഴിയുമ്പോഴും വലിയ വരുമാനം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. ബോക്‌സ് ഓഫീസിലെ മോശം ഓപ്പണിംഗ് പ്രകടനത്താല്‍ തന്നെ ചിത്രം വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ചിത്രത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അക്കിനേനി ആരാധകര്‍ പോലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായെത്തിയിരുന്നു.

ഇപ്പോള്‍ ഇതാ ഏജന്റ് പരാജയമാണെന്ന് സമ്മതിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവായ എ കെ എന്റര്‍ടെയ്ന്‍മെന്റിന്റെ അനില്‍ സുങ്കരയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിര്‍മാതാവ് തന്നെ ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം തുറന്നടിച്ചപ്പോള്‍ കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഏജന്റ് പരാജയപ്പെട്ടതിന്റെ മുഴുവന്‍ കുറ്റവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഇത് ഒരു കഠിനമേറിയ ദൗത്യമാണെന്ന് ഞങ്ങള്‍ക്കറിമായിരുന്നു. എന്നാല്‍ വിജയിക്കും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ ഞങ്ങള്‍ പരാജയപ്പെട്ടു. കാരണം കെട്ടുറപ്പുള്ള ഒരു തിരക്കഥ ഇല്ലാതെയും കൊവിഡ് ഉള്‍പ്പെടെയുള്ള എണ്ണമറ്റ പ്രതിസന്ധികള്‍ക്കിടയിലും ഇത്തരം ഒരു പ്രൊജക്ട് ആരംഭിച്ചതിൽ ഞങ്ങള്‍ക്ക് പിഴവ് പറ്റി.

ഇതൊന്നും ഒഴിവ്കഴിവുകളായി പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ പരാജയത്തില്‍ നിന്നും വിലയേറിയ പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കുകയാണ്. ഇനിയൊരിക്കലും തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇത് ഒരു ഉദാഹരണമാണ്. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ഭാവി പ്രോജക്ടുകളില്‍ മികച്ച ആസൂത്രണവും, കഠിന അദ്ധ്വാനവും നടത്തി ഞങ്ങള്‍ ഈ നഷ്ടം നികത്തും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in