ഫിലിം ഫെസ്റ്റിവലുകൾക്ക് മുൻപ്'കാതൽ'തീയേറ്ററുകളിലേക്ക്; എന്തുകൊണ്ട്?

ഫിലിം ഫെസ്റ്റിവലുകൾക്ക് മുൻപ്'കാതൽ'തീയേറ്ററുകളിലേക്ക്; എന്തുകൊണ്ട്?

കാതലിന്റെ കഥയെക്കുറിച്ച് ഇപ്പോൾ തന്നെ ചില ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

ഗോവ രാജ്യാന്തര ചലച്ചിത്രമേള (ഐഫ്എഫ്ഐ)യിലേക്കും തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്കെയിലേക്കും പ്രീമിയറുകളായി എത്തുന്ന മലയാള ചിത്രങ്ങൾ അതിന് മുൻപ് തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന പതിവില്ല. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമാകുകയാണ് മമ്മൂട്ടി ചിത്രം 'കാതൽ ദി കോർ'.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 23 ന് തീയേറ്ററുകളിലെത്തും. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്കും ഐഎഫ്എഫ്‌കെയിലേക്കും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മമ്മൂട്ടി കമ്പനി, ചിത്രത്തിന്റെ തീയേറ്റർ റിലീസ് പ്രഖ്യാപിച്ചത്. എന്താണ് ഇതിനുകാരണം? സിനിമ മേഖയിലെന്ന പോലെ പ്രേക്ഷകർക്കിടയിലും അഭ്യൂഹങ്ങളും ചർച്ചകളും സജീവമാണ്.

ഫിലിം ഫെസ്റ്റിവലുകൾക്ക് മുൻപ്'കാതൽ'തീയേറ്ററുകളിലേക്ക്; എന്തുകൊണ്ട്?
റിവ്യു നിർത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള സിനിമ കാണുമെന്ന് മമ്മൂട്ടി

മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' പോലും തീയേറ്ററിൽ എത്തിയത് ഫെസ്റ്റിവൽ പ്രദർശനം പൂർത്തിയാക്കിയ ശേഷമായിരുന്നു. എന്നാൽ കാതലിന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് മറ്റൊരു തീരുമാനം? അതിന് ഒറ്റ ഉത്തരമേയുള്ളൂ. കാതലിന്റെ പ്രമേയം.

ഇതുവരെ കാണാത്ത മമ്മൂട്ടിയെയാണ് ജിയോ ബേബി പ്രേക്ഷകർക്കായി കാതലിൽ ഒരുക്കിയിരിക്കുന്നത്. കാതൽ ആദ്യം മേളയിൽ പ്രദർശിപ്പിച്ചാൽ സാധാരണ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുൻപ് ഈ സസ്‌പെൻസ് പൊളിയും. ഈ കാരണം മുൻനിർത്തിയാണ് മമ്മൂട്ടി കമ്പനി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഫിലിം ഫെസ്റ്റിവലുകൾക്ക് മുൻപ്'കാതൽ'തീയേറ്ററുകളിലേക്ക്; എന്തുകൊണ്ട്?
തൃഷയ്‌ക്കെതിരായ ലൈംഗിക പരാമർശം: നടൻ മൻസൂർ അലി ഖാനെതിരെ കേസെടുക്കാൻ ഡിജിപിക്ക് ദേശീയ വനിത കമ്മീഷന്റെ നിർദ്ദേശം

കാതലിന്റെ കഥയെക്കുറിച്ച് ഇപ്പോൾ തന്നെ ചില ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

''പ്രധാന കഥാപാത്രങ്ങൾ കുറച്ച് പ്രത്യേകതയുള്ളതാണ്, ഒരുപക്ഷേ നിങ്ങൾ അതറിഞ്ഞ് കാണും. അത് ഞാൻ നിഷേധിക്കുന്നില്ല,''എന്നാണ് മമ്മൂട്ടി ഇതേക്കുറിച്ച് പറഞ്ഞത്. കഥ ഏകദേശം മനസിലായെങ്കിൽ പോലും, മമ്മൂട്ടി എന്ന നടനും താരവും അത്തരമൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യവും എങ്ങനെയാകും ആ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുക എന്നറിയാനുള്ള ആകാംക്ഷ 'കാതൽ' കാത്തിരിക്കാൻ കാരണമാകുന്നുണ്ട്.

നവംബർ 23 നാണ് കാതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതേദിവസം വെെകിട്ടാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രീമിയര്‍ ചെയ്യുന്നത്.

മാത്യു ദേവസി എന്ന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിലെ നായിക. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

കണ്ണൂർ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ചിത്രമാണ് 'കാതൽ ദ കോർ'. വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ.

logo
The Fourth
www.thefourthnews.in