'പ്രാവി'ന് മമ്മൂട്ടിയുടെ വിജയാശംസകൾ; ചിത്രം സെപ്റ്റംബർ 15 മുതൽ തിയേറ്ററുകളിൽ

'പ്രാവി'ന് മമ്മൂട്ടിയുടെ വിജയാശംസകൾ; ചിത്രം സെപ്റ്റംബർ 15 മുതൽ തിയേറ്ററുകളിൽ

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ

പത്മരാജന്റെ കഥയെ ആധാരമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'പ്രാവി'ന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് ആശംസകൾ അറിയിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ട്രെയിലറിനും ഗാനങ്ങൾക്കും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ബിജിബാൽ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന, അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം: ആന്റണി ജോ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ബിജി ബാൽ ആണ് സംഗീതം നിർവഹിക്കുന്നത്. സെപ്റ്റംബർ 15നാണ് ചിത്രത്തിന്റെ തീയേറ്റർ റിലീസ്.

logo
The Fourth
www.thefourthnews.in