വീണ്ടും നിതിൻ മോളി വൈബിൽ നിവിൻ ; പൊട്ടിചിരിപ്പിച്ച് 'വേൾഡ് മലയാളി ആന്തം'

വീണ്ടും നിതിൻ മോളി വൈബിൽ നിവിൻ ; പൊട്ടിചിരിപ്പിച്ച് 'വേൾഡ് മലയാളി ആന്തം'

ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

സാമൂഹ്യ മാധ്യമങ്ങളിൽ പൊട്ടിച്ചിരി ഉണർത്തി 'മലയാളി ഫ്രം ഇന്ത്യ' യുടെ പ്രോമോഗാനം. ഡിജോജോസ് ആന്റണി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'വേൾഡ് മലയാളി ആന്തം' ഇന്നാണ് അണിയറ പ്രവർത്തകർ പുറത്ത്‌വിട്ടത്. വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രമായ നിതിൻ മോളി വൈബിലാണ് പ്രോമോഗാനത്തിൽ നിവിൻ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷത്തിലെ നിവിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയിരുന്നു.

വീണ്ടും നിതിൻ മോളി വൈബിൽ നിവിൻ ; പൊട്ടിചിരിപ്പിച്ച് 'വേൾഡ് മലയാളി ആന്തം'
'പാൻ ഇന്ത്യനും പഞ്ച് ഡയലോഗും പൃഥ്വിരാജിന്, നമുക്ക് ലോക്കൽ അല്ലേ'; മലയാളി ഫ്രം ഇന്ത്യയുമായി നിവിനും ഡിജോയും

ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വിഡിയോയെക്കുറിച്ച് സംസാരിച്ച് കൊണ്ടാണ് വേൾഡ് മലയാളി ആന്തം ആരംഭിക്കുന്നത്. നിതിൻ മോളിക്ക് സമാനമായി സെൽഫ് ട്രോളുമായിട്ടാണ് നിവിനും ഡിജോയും വീഡിയോയിൽ എത്തുന്നത്. ജേക്സ് ബിജോയ് ആണ് ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്. ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സ് ബിജോയും ചേർന്നാണ്.

മലയാളികളെ ക്കുറിച്ചുള്ള ഗാനത്തിന് ഇതിനോടകം തന്നെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജനഗണമനയ്ക്ക് ശേഷം ഡിജോജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. ആൽപറമ്പിൽ ​ഗോപി എന്നാണ് ചിത്രത്തിൽ നിവിന്റെ കഥാപാത്രത്തിന്റെ പേര്. നിവിൻ പോളിയുടെ തിരിച്ച് വരവാകും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ.

അനശ്വര രാജൻ, അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ സിനിമ നിർമിക്കുന്നത്. നേരത്തെ പുറത്തുവന്ന അനൗൺസ്‌മെന്റ് വീഡിയോയോയിലും പരസ്പരം ട്രോളുന്ന നിവിനേയും ഡിജോയെയും കാണാം. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും രണ്ട് വിഡിയോയിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ്‌തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ. ചിത്രത്തിന്റെ ഛായാഗ്രഹണം: സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ തോമസ്, ആർട്ട് ഡയറക്ടർ: പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവിയർ. എഡിറ്റർ ആൻഡ് കളറിങ്: ശ്രീജിത്ത് സാരംഗ്, മ്യൂസിക്: ജെയിക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു.

പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യശോധരൻ, റഹീം പിഎംകെ (ദുബായ്), ഡബ്ബിങ്: സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്: ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി: വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ: റോഷൻ ചന്ദ്ര, ഡിസൈൻ: ഓൾഡ്മങ്ക്സ്, സ്റ്റിൽസ്: പ്രേംലാൽ, വാർത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ബിനു ബ്രിങ്ഫോർത്ത്.

logo
The Fourth
www.thefourthnews.in