ഗീതുമോഹൻദാസ് - യഷ് ചിത്രം ടോക്‌സിക് ആരംഭിച്ചു; നായികയായി നയൻതാര

ഗീതുമോഹൻദാസ് - യഷ് ചിത്രം ടോക്‌സിക് ആരംഭിച്ചു; നായികയായി നയൻതാര

അധോലോകനായകന്‍ ആയിട്ടാണ് യഷ് ഈ ചിത്രത്തിൽ എത്തുന്നത്.

കെജിഎഫിന് ശേഷം യഷ് നായകനാവുന്ന പുതിയ ചിത്രം ടോക്‌സികിന്റെ ചിത്രീകരണം ആരംഭിച്ചു. മലയാളി സംവിധായകയും നടിയുമായ ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയാവുന്നത്.

നേരത്തെ കരീന കപൂർ നായികയാവുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പീക്കി ബ്ലൈൻഡേഴ്‌സ് സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യയിലും യുകെയിലുമായിട്ടാണ് ചിത്രീകരണം. 150 മുതൽ 200 ദിവസം വരെയാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അധോലോകനായകന്‍ ആയിട്ടാണ് യഷ് ഈ ചിത്രത്തിൽ എത്തുക.

ഗീതുമോഹൻദാസ് - യഷ് ചിത്രം ടോക്‌സിക് ആരംഭിച്ചു; നായികയായി നയൻതാര
മഞ്ഞുമ്മലിൽ കുടുങ്ങി സൗബിന്‍; സാമ്പത്തിക തട്ടിപ്പിൽ ചോദ്യം ചെയ്ത് ഇഡി

ചിത്രം ഒരു ആക്ഷൻ-ഗ്യാങ്സ്റ്റർ ഡ്രാമയാണ്. യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ' കെജിഎഫ് 2'ന്റെ മൂന്നാം വാർഷിക ദിനമായ 2025 ഏപ്രിൽ 10 ന് തിയേറ്ററുകളിൽ എത്തും.

യഷിന്റെ നായികയായി നയൻതാര എത്തുമ്പോൾ, സഹോദരിയായിട്ടാണ് കിയാര അദ്വാനി എത്തുന്നത്. ചിത്രത്തിലെ പ്രതിനായിക വേഷത്തിലാണ് ഹുമ ഖുറേഷി എത്തുക.

logo
The Fourth
www.thefourthnews.in