ആരാധകന് ഫോൺ നമ്പർ നൽകി മോഹൻലാൽ; വിമാനത്താവളത്തിലെ സംഭവം വിവരിച്ച് സ്റ്റാൻഡ്അപ് കൊമേഡിയൻ

ആരാധകന് ഫോൺ നമ്പർ നൽകി മോഹൻലാൽ; വിമാനത്താവളത്തിലെ സംഭവം വിവരിച്ച് സ്റ്റാൻഡ്അപ് കൊമേഡിയൻ

മുംബൈ വിമാനത്താവളത്തിലുണ്ടായ സംഭവമാണ് സക്കീർ ഖാൻ പങ്കുവച്ചിരിക്കുന്നത്

മോഹൻലാലിനൊപ്പമുള്ള രസകരമായ അനുഭവം പങ്കുവച്ച് സ്റ്റാൻഡ്അപ് കൊമേഡിയൻ സക്കീർ ഖാൻ. മുംബൈ വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി കണ്ട മോഹൻലാലിനെ ആരാധകനെന്ന നിലയിൽ പരിചയപ്പെടാൻ ചെന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സക്കീർ ഖാൻ പങ്കുവച്ചിരിക്കുന്നത്

‘മോഹൻലാൽ സാറിനെ കണ്ടു, മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരു ആരാധകൻ എന്ന നിലയിൽ ഞങ്ങൾ പരിചയപ്പെടുകയും അദ്ദേഹം എന്നോടു സംസാരിക്കുകയും ചെയ്തു.’

സക്കീർ ഖാന്റെ പോസ്റ്റ്

പരിചയപ്പെട്ടപ്പോൾ എങ്ങോട്ട് പോകുന്നെന്നും എന്ത് ചെയ്യുന്നുവെന്നും അദ്ദേഹം എന്നോട് ചോദിച്ചു . സ്റ്റാൻഡ്അപ് കൊമേഡിയൻ ആണെന്ന് പറഞ്ഞപ്പോൾ ഒരു കലാകാരനെ പരിചയപ്പെട്ടതിൽ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാർ മുംബൈയിലാണോ താമസമെന്ന് ഞാൻ ചോദിച്ചു, കൊച്ചിയിലും ചെന്നൈയിലുമായിട്ടാണെന്നും കൊച്ചിയിൽ ഷോ ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു, ഇതുവരെ ഇല്ല, പക്ഷേ അടുത്ത ആഴ്ച ആദ്യമായി ഷോ ചെയ്യുന്നുണ്ടെന്ന എന്റെ മറുപടി കേട്ട് അദ്ദേഹം എക്സൈറ്റഡ് ആകുന്നത് പോലെ തോന്നി, എവിടെയാണ് ഷോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു, ആ സ്ഥലത്തിന്റെ പേര് കൃത്യമായി എനിക്ക് ഓർമയുണ്ടായിരുന്നില്ല, ആ ഓഡിറ്റോറിയത്തിന്റെ പേര് മറന്നുപോയി. രാജ്യത്തെ ഏറ്റവും പുതിയതും ഹൈ ടെക്കുമായ ഒരു സ്ഥലമാണത്, ഞാൻ പറഞ്ഞു. ആ സ്ഥലം എനിക്ക് അറിയാമെന്നു തോന്നുന്നു, കാരണം ഞാനാണ് ആ സ്ഥലത്തിന്റെ ഫൗണ്ടർ. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതാണ് എന്റെ നമ്പർ. എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കിട്ടാത്ത ഒരു അവസരം തന്നതിന് നന്ദി സാർ

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in