ഹരിതവിപ്ലവകാരന്‍ വിട പറയുമ്പോള്‍, കാര്‍ഷികോത്പാദന കുതിപ്പ് സുസ്ഥിരമായോ?

ഹരിതവിപ്ലവകാരന്‍ വിട പറയുമ്പോള്‍, കാര്‍ഷികോത്പാദന കുതിപ്പ് സുസ്ഥിരമായോ?

ഉത്പാദനം വര്‍ധിപ്പിച്ചതു കൊണ്ടു മാത്രം നാം വെല്ലുവിളികളെ മറികടന്നോ? ഉത്പാദന വര്‍ധനവില്‍ മാത്രം ഊന്നിയ ഹരിത വിപ്ലവം പുതിയ വെല്ലു വിളികള്‍ കൂടി വരുത്തി വെച്ചോ?

വിഷരഹിത ഭക്ഷണം സമ്പന്നര്‍ക്കും വിഷസ്പര്‍ശ ഭക്ഷണം സാധാരണക്കാര്‍ക്കും എന്ന വിവേചനത്തോളം എത്തിനില്‍ക്കുന്നു ലോക ഭക്ഷ്യവ്യവസ്ഥ.

മലയാളികളുടെ അഭിമാനമാണ് മങ്കൊമ്പുകാരനായ ലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍. 1960 കളില്‍ ഹരിത വിപ്ലവം വഴി ഇന്ത്യയുടെ ഭക്ഷ്യോത്പാദന കുതിപ്പിന് അദ്ദേഹം സാരഥ്യം വഹിച്ചു. നിലവില്‍ നാം അനുവര്‍ത്തിക്കുന്ന വികസന സങ്കല്പങ്ങള്‍ വെച്ചു വിലയിരുത്തിയാല്‍ എം എസ് സ്വാമിനാഥന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും അംഗീകരിക്കപ്പെടും. പണ്ടത്തെ പട്ടിണിയുടെ കയ്പുനീര്‍ കുടിച്ച തലമുറകള്‍ ഇന്നത്തെ ഭക്ഷ്യസമൃദ്ധി കാണുമ്പോള്‍ ഹരിത വിപ്ലവത്തെ നൂറുവട്ടം വണങ്ങും. കാരണം ഭക്ഷ്യ സഹായമായി അമേരിക്കയില്‍ നിന്നു വന്ന ഗോതമ്പുനുറുക്കിന്റെ ഉപ്പുമാവ് 1970 കളില്‍ ഉച്ചഭക്ഷണമായി പള്ളിക്കൂടത്തില്‍ നിന്നു കഴിച്ചു വിശപ്പടക്കി, പഠിച്ചു ജോലി നേടി വന്നപ്പോള്‍, അരിയും ഗോതമ്പും എത്ര വേണമെങ്കിലും വാങ്ങാന്‍, അവ സുലഭമായി മാര്‍ക്കറ്റില്‍ എത്താന്‍ കാരണക്കാരന്‍ ഈ മങ്കൊമ്പുകാരനായ മലയാളിയാണല്ലോ.

ഹരിതവിപ്ലവകാരന്‍ വിട പറയുമ്പോള്‍, കാര്‍ഷികോത്പാദന കുതിപ്പ് സുസ്ഥിരമായോ?
ഡോ. എം എസ് സ്വാമിനാഥന്‍: 'കപ്പലില്‍ നിന്നു വായിലേക്ക്' ദുരിതകാലത്തിന് അറുതിവരുത്തിയ ഗവേഷകന്‍

പുതിയ വെല്ലു വിളികള്‍ കൂടി വരുത്തി വെച്ചോ?

ഫ്യൂഡല്‍ പട്ടിണി, ക്ഷാമം ഇവയുടെ എല്ലുന്തിയ ഇന്ത്യന്‍ ഗ്രാമങ്ങളെ ഉത്പാദന സമൃദ്ധിയുടെ വര്‍ത്തമാനത്തിലേക്കു നയിച്ചു ഹരിതവിപ്ലവം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഉത്പാദനം വര്‍ധിപ്പിച്ചതു കൊണ്ടു മാത്രം നാം വെല്ലുവിളികളെ മറികടന്നോ? ഉത്പാദന വര്‍ധനവില്‍ മാത്രം ഊന്നിയ ഹരിത വിപ്ലവം പുതിയ വെല്ലു വിളികള്‍ കൂടി വരുത്തി വെച്ചോ?

സത്യത്തില്‍ ഇന്നു പ്രബലമായി നില്‍ക്കുന്ന കേവലമായ ഉത്പാദന-ഉപഭോക്തൃ കാഴ്ചപ്പാടിനപ്പുറം നമുക്കു പോകാന്‍ കഴിയുമോ എന്നതാണ് സ്വാമിനാഥനെ അനുസ്മരിക്കുമ്പോള്‍ ഉയരുന്ന ചോദ്യം? കേവലമായ ഉത്പാദന വളര്‍ച്ചയും അതിന്റെ സാംസ്‌കാരിക ഉത്പന്നമായ കേവല ഉപഭോക്തൃ മനസും മതിയോ നമുക്കിനിയും? നമ്മുടെ മാനദണ്ഡങ്ങളില്‍ അബദ്ധം കാണുന്നില്ലെങ്കില്‍ എല്ലാം ശുഭകരമായി നമുക്കനുഭവപ്പെടും.

കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചാല്‍ അതുവഴി കാര്‍ഷിക-ഭക്ഷ്യ രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നത്, സാമ്പത്തിക വളര്‍ച്ച കൈവരിച്ചാല്‍ രാഷ്ട്രം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാം എന്ന സാമ്പത്തിക ശാസ്ത്ര- രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാല്‍ കേവലമായ സാമ്പത്തിക വളര്‍ച്ച കൊണ്ട് - ഉത്പാദനവര്‍ധനവ് കൊണ്ടു മാത്രം പ്രതിസന്ധികളെ മറികടക്കാനാവില്ലെന്നു ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്നു മനസില്ലാമനസോടെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അതുകൊണ്ടാണ് വികസനം എന്നു മാത്രം പറയാതെ സുസ്ഥിര വികസനം എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നത്.

ഹരിതവിപ്ലവം എന്നു പേരിട്ടിരിക്കുന്ന കാര്‍ഷികോത്പാദന കുതിപ്പ് സുസ്ഥിരമല്ല. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചാണ് ഹരിതവിപ്ലവത്തില്‍ ഉത്പാദനവര്‍ധനവ് വരുത്തുന്നത്. അതിനാല്‍ കാലാവസ്ഥാ മാറ്റത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന്റെ 15 ശതമാനവും വരുന്നത് ഉത്പാദന വളര്‍ച്ചയെ മാത്രം ലക്ഷ്യമിട്ട രാസകൃഷിയില്‍ നിന്നാണ്.

ഹരിതവിപ്ലവത്തിലെ കാര്‍ഷികോത്പാദന കുതിപ്പ് സുസ്ഥിരമോ?

ഉത്പാദന വളര്‍ച്ചയെ മാത്രം കേന്ദ്രമാക്കിയ കാര്‍ഷികാസൂത്രണത്തെ സുസ്ഥിര വികസനം വിമര്‍ശനവിധേയമാക്കുന്നു. കാരണം ഹരിതവിപ്ലവം എന്നു പേരിട്ടിരിക്കുന്ന കാര്‍ഷികോത്പാദന കുതിപ്പ് സുസ്ഥിരമല്ല. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചാണ് ഹരിതവിപ്ലവത്തില്‍ ഉത്പാദനവര്‍ധനവ് വരുത്തുന്നത്. അതിനാല്‍ കാലാവസ്ഥാ മാറ്റത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന്റെ 15 ശതമാനവും വരുന്നത് ഉത്പാദന വളര്‍ച്ചയെ മാത്രം ലക്ഷ്യമിട്ട രാസകൃഷിയില്‍ നിന്നാണ്. 'നിലവിലെ കാര്‍ഷിക സ്ഥാപനങ്ങള്‍, കൃഷിരീതികള്‍ പദ്ധതികള്‍ എല്ലാം ലോകം ഇന്നു നേരിടുന്ന പ്രതിസന്ധികളെ തീക്ഷ്ണമാക്കുന്നെന്ന്.' ലോക ഭക്ഷ്യ - കാര്‍ഷിക സംഘടന പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന കാര്‍ഷിക മാറ്റങ്ങളിലേക്കു ലോകം പോകാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. അതായത് കാര്‍ഷിക ഗവേഷണം ജൈവകൃഷിയെ കേന്ദ്രമാക്കി ചുവടുമാറാതെ നിവൃത്തിയില്ല.

ഹരിതവിപ്ലവകാരന്‍ വിട പറയുമ്പോള്‍, കാര്‍ഷികോത്പാദന കുതിപ്പ് സുസ്ഥിരമായോ?
കാര്‍ഷിക രംഗത്ത് സ്ത്രീശാക്തീകരണത്തിനായി നിലകൊണ്ട ശാസ്ത്രജ്ഞന്‍

സവര്‍ണത്വം പേറുന്ന രാസകൃഷി

കാര്‍ഷിക രംഗത്തെ സവര്‍ണത്വമാണ് രാസകൃഷി. അതിനാണ് എല്ലാ പരിരക്ഷയും ഹരിതവിപ്ലവം മുതല്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്തെ അവര്‍ണത്വമാണ് ജൈവകൃഷി. അതിനാല്‍ അവയെ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്നു താരതമ്യം ചെയ്യരുത്. പകരം സര്‍ക്കാര്‍ പരിരക്ഷ - ഗവേഷണവും പ്രോത്സാഹനവും അതിനു കിട്ടേണ്ടിയിരിക്കുന്നു. സുസ്ഥിര വികസന മാനദണ്ഡങ്ങള്‍ പ്രകാരം രാസകൃഷിയെ അവലംബിക്കുക ആശാസ്യമല്ല. എന്നാല്‍ രാസകൃഷിയെന്നത് ആഗോള കോര്‍പ്പറേറ്റുകളുടെ ഒന്നാന്തരം മേച്ചില്‍പ്പുറമായതിനാല്‍ ഒരു രാഷ്ട്രത്തിനും അതിന്റെ പിടിയില്‍ നിന്നും മോചനം എളുപ്പമല്ല.

ഭക്ഷണത്തെ അടിമുടി വിഷമയമാക്കി

ഹരിത വിപ്ലവം രാഷ്ട്രത്തിനു ആവോളം ഭക്ഷ്യധാന്യം കൊടുത്തെങ്കില്‍ കൃഷിക്കാര്‍ക്കെന്തു കൊടുത്തു. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ മാത്രം കാണുന്ന ഉപഭോക്താവ് ഹരിതവിപ്ലവത്തെ സ്തുതിക്കും. എന്നാല്‍ 'എന്റെ മക്കള്‍ കൃഷിയിലേക്കു വരണം 'എന്നാഗ്രഹിക്കുന്ന ഒരു കൃഷിക്കാരും ഇന്ത്യയിലില്ല. ഭക്ഷണത്തെ അടിമുടി വിഷമയമാക്കിയത്, ജൈവ വൈവിധ്യനാശം, പ്രാദേശിക ഭക്ഷ്യ സ്വയം പര്യാപ്തതയുടെ തിരോധാനം എന്നിനെ ആരോഗ്യ - പാരിസ്ഥിതിക തകര്‍ച്ചകള്‍ ഹരിതവിപ്ലവത്തിന്റെ സംഭാവനയാണ്. വിഷരഹിത ഭക്ഷണം സമ്പന്നര്‍ക്കും വിഷസ്പര്‍ശ ഭക്ഷണം സാധാരണക്കാര്‍ക്കും എന്ന വിവേചനത്തോളം എത്തിനില്‍ക്കുന്നു ലോക ഭക്ഷ്യവ്യവസ്ഥ.

അതിനാല്‍ ഹരിതവിപ്ലവം എന്നത് ധാര്‍മ്മികതയെയും മാനുഷിക മൂല്യങ്ങളെയും ഉള്‍ക്കൊള്ളാത്ത കേവല സാമ്പത്തിക വളര്‍ച്ച എന്ന പ്രത്യയ ശാസ്ത്രത്തിന്റെ കാര്‍ഷിക പ്രയോഗമാണ്. ടെക്‌നോളജി കൊണ്ട് പട്ടിണി മാറ്റം എന്ന വ്യാമോഹനിര്‍മിതി അതിലുണ്ട്. ഇപ്പോള്‍ ആഗോള പട്ടിണിപ്പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 100 ലും താഴെയാണെന്നോര്‍ക്കുക.

സ്വയംപര്യാപ്തത, സ്വാശ്രയത്വം, മാലിന്യമുക്തം, പ്രാദേശിക തൊഴില്‍ ലഭ്യത, സ്വാഭാവികമായ രോഗപ്രതിരോധം, പ്രാദേശിക സാമ്പത്തികോന്നതി , സാമൂഹ്യ സന്തുഷ്ടി, സാമ്പത്തിക സമത്വം എന്നീ ആദര്‍ശങ്ങളെ അടിസ്ഥാനമാക്കി ഹരിതവിപ്ലവത്തെ വിലയിരുത്തിയാല്‍ നമുക്കതിനെ തള്ളിക്കളയേണ്ടിവരും.

സ്വയംപര്യാപ്തത, സ്വാശ്രയത്വം, മാലിന്യമുക്തം, പ്രാദേശിക തൊഴില്‍ ലഭ്യത, സ്വാഭാവികമായ രോഗപ്രതിരോധം, പ്രാദേശിക സാമ്പത്തികോന്നതി , സാമൂഹ്യ സന്തുഷ്ടി, സാമ്പത്തിക സമത്വം എന്നീ ആദര്‍ശങ്ങളെ അടിസ്ഥാനമാക്കി ഹരിതവിപ്ലവത്തെ വിലയിരുത്തിയാല്‍ നമുക്കതിനെ തള്ളിക്കളയേണ്ടിവരും. ഇത് സ്വാമിനാഥന്‍ തന്നെ പിന്നീട് തിരിച്ചറിയുന്നുണ്ടാകണം. 2023 ഏപ്രില്‍ ആദ്യം ഹരിത വിപ്ലവത്തിന്റെ ഈറ്റില്ലമായ പഞ്ചാബില്‍, അമൃത്സറിലെ ഒരു കോളേജില്‍ സദസ്യരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'കൃഷിയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ജൈവകൃഷി രീതികള്‍ സ്വീകരിക്കുകയും രാസവളങ്ങള്‍ നിയന്ത്രിക്കുകയും വേണം. ഉത്പാദന വളര്‍ച്ച മാത്രമാകരുത് ലക്ഷ്യം. കൃഷിക്കാരുടെ ക്ഷേമവും നമ്മള്‍ കാണണം.' ചെറുപ്പക്കാരോട് കൃഷിയിലേക്കു വരാനും അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുപ്പക്കാര്‍ കൃഷിയിലേക്കു വരണമെങ്കില്‍ പരിസ്ഥിതി സംരക്ഷണം, കര്‍ഷകരക്ഷ, ആരോഗ്യരക്ഷ എന്നിവയെ കൂട്ടിയിണക്കുന്ന അപവളര്‍ച്ച (de growth) യില്‍ അധിഷ്ഠിതമായ കാര്‍ഷിക പദ്ധതിയാണ് ഇന്നിന്റെ ആവശ്യം. അത് കോര്‍പ്പറേറ്റുകള്‍ കീഴടക്കാത്തതും വികേന്ദ്രീകൃതമായതും പ്രാദേശിക ഭക്ഷ്യ - തൊഴില്‍ ലഭ്യതയില്‍ ഊന്നിയതും ആയിരിക്കും.

logo
The Fourth
www.thefourthnews.in