കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല്

ഞായറിന്റെ വേലയില്‍ മാർച്ചില്‍ നടത്തേണ്ട കൃഷിപ്പണികള്‍ എന്തൊക്കെയെന്ന് നോക്കാം

'കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയിലും നെല്ല്' എന്നൊരു ചൊല്ലുണ്ട്. മാര്‍ച്ച് പതിനാലിനാണ് കുംഭമാസം അവസാനിക്കുന്നത്. അതിനുള്ളില്‍ മഴ ലഭിച്ചാല്‍ നെല്‍കര്‍ഷകര്‍ക്ക് ആഹ്ളാദിക്കാന്‍ വകയുണ്ട്. കേരളത്തില്‍ മൂന്ന് നെല്‍കൃഷി സീസണുകളാണുള്ളത്. ഒരു കൃഷി സീസണ്‍ അറിയപ്പെടുന്നത് "പൂവ്" എന്നാണ്. കൊല്ലത്തില്‍ മൂന്ന് പൂവാണ് കേരളത്തിലെ നെല്‍കൃഷി. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നാണ് ഈ കൃഷി സീസണുകള്‍ അറിയപ്പെടുന്നത്." കൊല്ലത്തില്‍ മൂന്നുപൂവ് / കന്നി, മകരം, മേടം" എന്നൊരു ചൊല്ല് തന്നെയുണ്ട്. വിരിപ്പു കൃഷി കന്നിമാസത്തിലും മുണ്ടകന്‍ മകരത്തിലും പുഞ്ച മേടത്തിലുമാണ് വിളവെടുക്കുന്നത്. ഇതിനെ സൂചിപ്പിക്കുന്ന ചൊല്ലാണിത്.

മാര്‍ച്ച് 31ന് തുടങ്ങി ഏപ്രില്‍ 13 വരെ നീളുന്ന രേവതി ഞാറ്റുവേലയിലാണ് പുഞ്ചക്കൊയ്ത്ത് ആരംഭിക്കുന്നത്. ഉഴുതിട്ട വിരിപ്പു നിലങ്ങള്‍ വീണ്ടും ഉഴുത് വെയില്‍ കൊള്ളിക്കാനിടാവുന്നതാണ്.

നാല് ഞാറ്റുവേലകളുള്ള അപൂര്‍വ മാസമാണ് മാര്‍ച്ച്. ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണവ. മാര്‍ച്ച് നാലുവരെ ചതയം ഞാറ്റുവേലയാണ്. കുംഭവാഴ നടാനുള്ള സമയമാണിത്. കുംഭമാസത്തിലെ വെളുത്തവാവിന് ചേന നട്ടാല്‍ നല്ല വിളവാണെന്നാണ് പഴമക്കാര്‍ പറയുന്നത്. തെങ്ങിന്‍ തൈകള്‍ നടാനും നല്ല സമയമാണ് ഈ ഞാറ്റുവേല. തെങ്ങ് നനച്ചു പിടിപ്പിക്കാന്‍ പറ്റിയ സമയമാണ് മാര്‍ച്ച് നാല് മുതല്‍ 17 വരെ നീളുന്ന പൂരുരുട്ടാതി ഞാറ്റുവേല. കുംഭം 20 മുതല്‍ മീനം നാലുവരെയാണിത്. പച്ചക്കറികള്‍ക്കും തോട്ടവിളകള്‍ക്കും നന്നായി ജലസേചനം നല്‍കാം. ചേനയും ചേമ്പുമൊക്കെ നടാന്‍ പറ്റിയ സമയവുമാണിത്.  


ഇടമഴ പെയ്താല്‍ ഇരിപ്പൂ നിലങ്ങളില്‍ ഒന്നാം വിളയ്ക്കായി നിലമൊരുക്കേണ്ട സമയമാണ് മാര്‍ച്ച് 17 മുതല്‍ 31 വരെ നീളുന്ന ഉത്രട്ടാതി ഞാറ്റുവേല. ചാണകപ്പൊടി, ചാരം എന്നിവ ചേര്‍ത്ത് വിതറി കണ്ടങ്ങളുടെ അരികു കിളച്ച് പൂട്ടിയൊരുക്കേണ്ട സമയം കൂടിയാണിത്.

'കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയിലും നെല്ല്' എന്നൊരു ചൊല്ലുണ്ട്. മാര്‍ച്ച് പതിനാലിനാണ് കുംഭമാസം അവസാനിക്കുന്നത്. അതിനുള്ളില്‍ മഴ ലഭിച്ചാല്‍ നെല്‍കര്‍ഷകര്‍ക്ക് ആഹ്ളാദിക്കാന്‍ വകയുണ്ട്.

ഇരിപ്പൂ ഒരിപ്പൂ നിലങ്ങള്‍ എന്തൊക്കെയെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാകാം. വര്‍ഷത്തില്‍ ഒരു പ്രാവശ്യം കൃഷിയിറക്കുന്നതിനാണ് ഒരിപ്പൂ കൃഷി എന്നു പറയുന്നത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കൃഷിയിറക്കുന്നതിനെയാണ് ഇരിപ്പൂകൃഷി എന്നു പറയുന്നത്.

മാര്‍ച്ച് 31ന് തുടങ്ങി ഏപ്രില്‍ 13 വരെ നീളുന്ന രേവതി ഞാറ്റുവേലയിലാണ് പുഞ്ചക്കൊയ്ത്ത് ആരംഭിക്കുന്നത്. ഉഴുതിട്ട വിരിപ്പുനിലങ്ങള്‍ വീണ്ടും ഉഴുത് വെയില്‍ കൊള്ളിക്കാനിടാവുന്നതാണ്. വിളവു വര്‍ധിക്കാനും പുല്ല് മുളച്ചുപോകാനും ഇത് സഹായിക്കും. മൂപ്പു കൂടിയ വിത്തിനങ്ങളാണ് വിതയ്ക്കാനുദ്ദേശിക്കുന്നതെങ്കില്‍ ഈ ഞാറ്റുവേലയില്‍ വിതയ്ക്കാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in