1000 വര്‍ഷത്തേക്ക് ഒരു ക്രിസ്മസ് ട്രീ

1000 വര്‍ഷത്തേക്ക് ഒരു ക്രിസ്മസ് ട്രീ

തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്മസ് ട്രീയായി വിപണനത്തിനെത്തുന്നത്. ഇതില്‍ അരക്കേറിയ 1000 വര്‍ഷം വരെ ആയുസുള്ള ചെടിയാണ്.

ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ 'ഗ്രീന്‍ ക്രിസ്മസ് ട്രീ' പദ്ധതിയുമായി കൃഷി വകുപ്പ്. കൃത്രിമ ക്രിസ്മസ് ട്രീകള്‍ക്ക് പകരമായി സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്തുമസ് ട്രീ തൈകളാണ് വിതരണത്തിനു സജ്ജമാക്കിയിരിക്കുന്നത്. തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്മസ് ട്രീയായി വിപണനത്തിനെത്തുന്നത്. ഇതില്‍ അരക്കേറിയ 1000 വര്‍ഷം വരെ ആയുസുള്ള ചെടിയാണ്. ആലുവ തുരുത്തിലുള്ള സംസ്ഥാന വിത്തുത്പാദന പ്രദര്‍ശന തോട്ടത്തിലെത്തിയാല്‍ നവംബര്‍ അവസാനത്തോടെ ഇവ സ്വന്തമാക്കാം.

രണ്ടു മുതല്‍ മൂന്നടി വരെ ഉയരമുള്ള തൈകള്‍ മണ്‍ചട്ടിയിലാണ് വളര്‍ത്തിയിരിക്കുന്നത്. തൂജ തൈകള്‍ രണ്ടടി വരെ ഉള്ളതിന് 200 രൂപയും രണ്ടടിക്കു മുകളിലുള്ളതിന് 225 രൂപയുമാണ് വില. ഗോള്‍ഡന്‍ സൈപ്രസ് ചെടികള്‍ രണ്ടടി വരെ ഉയരമുള്ളതിന് 250 രൂപയാണു വില. രണ്ടടിക്കു മുകളില്‍ 300 രൂപയും. അരക്കേറിയ രണ്ടു തട്ടു വരെയുള്ളതിന് 300 രൂപയാണു വില. രണ്ടു തട്ടിനു മുകളില്‍ 400 രൂപയും.

ക്രിസ്മസ് ട്രീ ലഭിക്കാന്‍ കൃഷിവകുപ്പിന്റെ ഫാമുകളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍

1. തിരുവനന്തപുരം

കോക്കനട്ട് നഴ്‌സറി കഴക്കൂട്ടം 9383470302

കോക്കനട്ട് നഴ്‌സറി വലിയതുറ 9383470301

സ്റ്റേറ്റ് സീഡ് ഫാം ഉള്ളൂര്‍ 9383470298

സ്റ്റേറ്റ് സീഡ് ഫാം ചിറയിന്‍കീഴ് 9383470299

ഡിസ്ട്രിക്റ്റ് അഗ്രിക്കള്‍ച്ചറല്‍ ഫാം പെരിങ്ങാമല 9383470306

ബനാന നഴ്‌സറി പെരിങ്ങാമല, (സ്‌പെഷല്‍) 9383470305

2 കൊല്ലം

ഡിസ്ട്രിക്റ്റ് അഗ്രിക്കള്‍ച്ചറല്‍ ഫാം അഞ്ചല്‍ 9383470361

കോക്കനട്ട് നഴ്‌സറി കരുനാഗപ്പളളി 9383470336

സ്റ്റേറ്റ് സീഡ് ഫാം കൊട്ടാരക്കര 9383470366

സ്റ്റേറ്റ് സീഡ് ഫാം കടയ്ക്കല്‍ 9383470334

3. പത്തനംതിട്ട

സ്റ്റേറ്റ് സീഡ് ഫാം അടൂര്‍ 9383470516

സ്റ്റേറ്റ് സീഡ് ഫാം പുല്ലാട് 9383471416

സ്റ്റേറ്റ് സീഡ് ഫാം പന്തളം (ഷുഗര്‍കെയിന്‍ സ്‌പെഷല്‍ 9383470517

4. ആലപ്പുഴ

ഡിസ്ട്രിക്റ്റ് അഗ്രിക്കള്‍ച്ചറല്‍ ഫാം മാവേലിക്കര (സ്‌പെഷല്‍) 9383470692

5. കോട്ടയം

ഡിസ്ട്രിക്റ്റ് അഗ്രിക്കള്‍ച്ചറല്‍ ഫാം, കോഴ 9383470721

സ്റ്റേറ്റ് സീഡ് ഫാം, കോഴ 9383470719

സ്റ്റേറ്റ് സീഡ് ഫാം, വലച്ചിറ 9388470720

6. ഇടുക്കി

സ്റ്റേറ്റ് വെജിറ്റബിള്‍ ഫാം, വണ്ടിപ്പെരിയാര്‍ 9388470834

7. എറണാകുളം

സ്റ്റേറ്റ് സീഡ് ഫാം, ആലുവ 9383471192

കോട്ടനട്ട് നഴ്‌സറി വൈറ്റില 9383471194

ഡിസ്ട്രിക്റ്റ് അഗ്രിക്കള്‍ച്ചറല്‍ ഫാം, നേര്യമംഗലം 9383471195

8. തൃശ്ശൂര്‍

ഡിസ്ട്രിക്റ്റ് അഗ്രിക്കള്‍ച്ചറല്‍ ഫാം, ചോലക്കര 9383471433

സ്റ്റേറ്റ് സീഡ് ഫാം, കോടാശേരി 9383471427

സ്റ്റേറ്റ് സീഡ് ഫാം, മണ്ണൂത്തി 9383471430

സ്റ്റേറ്റ് സീഡ് ഫാം, പാണഞ്ചേരി 9383471426

സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂര്‍ 9383471428

കോക്കനട്ട് നഴ്‌സറി, ഇരിങ്ങാലക്കുട 9383471432

9. കോഴിക്കോട്

സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി 9383471809

ഡിസ്ട്രിക്റ്റ് അഗ്രിക്കള്‍ച്ചറല്‍ ഫാം, കൂത്താലി 9383471806

കോക്കനട്ട് നഴ്‌സറി, തിക്കോടി 9383471810

സ്റ്റേറ്റ് സീഡ് ഫാം, പേരാമ്പ്ര 9383471808

logo
The Fourth
www.thefourthnews.in