കൊല്ലങ്കോട്: കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന് മാത്രമല്ല, മനോഹരമാണ് ഈ നാടിന്റെ കാര്‍ഷിക കാഴ്ചകള്‍

ഇന്ത്യയില്‍ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങളില്‍ മൂന്നാമതായി ഇടംനേടിയ ഒരു കാര്‍ഷിക ഗ്രാമമുണ്ട്, നമ്മുടെ കൊച്ചു കേരളത്തില്‍.

ഇന്ത്യയില്‍ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങളില്‍ മൂന്നാമതായി ഇടംനേടിയ ഒരു കാര്‍ഷിക ഗ്രാമമുണ്ട്, നമ്മുടെ കൊച്ചു കേരളത്തില്‍. കളേഴ്‌സ് ഓഫ് ഭാരത് എന്ന സാമൂഹ്യമാധ്യമം പുറത്തുവിട്ട ഈ വിവരം മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര റീ ട്വീറ്റ് ചെയ്തതോടെ ഈ സ്ഥലം കാണാന്‍ സഞ്ചാരികളുടെ തിരക്കാണ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടെന്ന ആ കാര്‍ഷിക ഗ്രാമക്കാഴ്ചകളിലൂടെ.

ഒരു അമ്പതു വര്‍ഷം മുമ്പുള്ള ഗ്രാമക്കാഴ്ചകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഈ ഗ്രാമത്തിലെത്തിയാല്‍ അതിനു സാധിക്കും. മലനിരകള്‍ക്ക് നടുവിലെ കളങ്ങളും വിവിധ നിറങ്ങളിലേക്ക് മാറുന്ന നെല്‍പാടങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും ഗ്രാമഭംഗി നിഴലിക്കുന്ന ക്ഷേത്രങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടുകളും സമ്മാനിക്കുന്ന ഗ്രാമീണ നന്മയുടെ കാഴ്ചകള്‍ മനസിനെ കുളിരണിയിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in