സുമോ കപ്പയും കരിമഞ്ഞളും, മണ്ണിനടിയില്‍ നിധി വിളയുന്ന കൃഷിയിടം

ഒരുചുവട്ടില്‍ അമ്പതു കിലോയ്ക്കു മുകളില്‍ വിളയുന്ന സുമോ കപ്പ, കരിമഞ്ഞള്‍, കൂവ, കസ്തൂരിമഞ്ഞള്‍..ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ അജിത്തിന്റെ കൃഷിയിടം സമ്മാനിക്കുന്നത് കൗതുക കാഴ്ചകളാണ്.

ഒരുചുവട്ടില്‍ അമ്പതു കിലോയ്ക്കു മുകളില്‍ വിളയുന്ന സുമോ കപ്പ, സൗന്ദര്യ വര്‍ധകങ്ങള്‍ നിര്‍മിക്കുന്ന ഔഷധക്കൂട്ടിലെ കരിമഞ്ഞള്‍, നേരിട്ട് കഴിക്കാവുന്ന, ഒരു ദിവസംകൊണ്ട് പൊടിയുണ്ടാക്കാനാവുന്ന കൂവ, മുഖസൗന്ദര്യത്തിനുള്ള കസ്തൂരിമഞ്ഞള്‍. ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ അജിത്തിന്റെ കൃഷിയിടം സമ്മാനിക്കുന്നത് കൗതുക കാഴ്ചകളാണ്. വിവിധ സ്ഥലങ്ങളിലായി പതിനാറ് ഏക്കറിലധികമാണ് പാലക്കാട് കുളപ്പുള്ളിയിലെ അജിത്തിന്റെ കൃഷിയിടം. സുമോകപ്പയും ഷുഗര്‍ഫ്രീ കപ്പയുമുള്‍പ്പെടെ വിവിധയിനം കപ്പകള്‍, സൗന്ദര്യവര്‍ധകങ്ങളിലും സോപ്പുകളിലും ഒക്കെ ഉപയോഗിക്കുന്ന കരിമഞ്ഞള്‍, ഒരു ദിവസം കൊണ്ട് പൊടിയാക്കാന്‍ സാധിക്കുന്ന വെള്ളക്കൂവ, വിലയേറെയുള്ള കസ്തൂരി മഞ്ഞള്‍, പൊന്നാംകണ്ണി ചീര തുടങ്ങി വര്‍ഷത്തില്‍ മാറിമാറി ചെയ്യുന്നത് നിരവധി വിളകള്‍.

വിപണിയുള്ള വിളകള്‍ കൃഷിചെയ്യുക, ഒരു സ്ഥലത്ത് വിവിധ വിളകള്‍ ഒരുമിക്കുന്ന ബഹുവിള സമ്പ്രദായം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിലൂടെ അധിക വരുമാനം എന്നിവയാണ് അജിത്തിന്റെ വിജയമന്ത്രങ്ങള്‍. കൂവപ്പൊടിയും കസ്തൂരി മഞ്ഞള്‍ ഉണക്കിയതുമെല്ലാം തന്റെ വീട്ടില്‍ നിന്നു തന്നെ വിറ്റുപോവുകയാണെന്നത് ഇതിന് ഉദാഹരണമായി അജിത്ത് പറയുന്നു.

ഫോണ്‍: അജിത്ത്- 9400381850.

logo
The Fourth
www.thefourthnews.in