വിഷുവെന്നാല്‍ തുല്യം: മലയാളത്തിന്റെ കാര്‍ഷിക വര്‍ഷാരംഭം

മേട വിഷു എന്നറിയപ്പെടുന്ന മലയാള മാസം മേടം ഒന്നിന് അശ്വതി ഞാറ്റുവേലയോടെയാണ് മലയാളത്തിന്റെ കൃഷിക്കാലം ആരംഭിക്കുന്നത്.

വിഷുവെന്നാല്‍ തുല്യമെന്നര്‍ഥം. രാത്രിയും പകലും തുല്യമാകുന്ന ദിവസം. ഇത്തവണ ഇത് ഏപ്രില്‍ 14 നാണ്. മലയാളക്കരയ്ക്കിത് കാര്‍ഷിക വര്‍ഷാരംഭമാണ്.

'മേടത്തില്‍ വിത്തെറിഞ്ഞാല്‍ , കര്‍ക്കടകത്തില്‍ മുറ്റത്ത്'

മലയാളക്കരയ്ക്കിത് കാര്‍ഷിക വര്‍ഷാരംഭമാണ്. മേടം ഒന്നിന് അശ്വതി ഞാറ്റുവേലയോടെയാണ് മലയാളത്തിന്റെ കൃഷിക്കാലം ആരംഭിക്കുന്നത്. മേടമാസത്തിലെ വിഷു ദിനമാണ് കേരളത്തിന്റെ കാര്‍ഷിക വര്‍ഷാരംഭം. ഇത്തവണ ഇത് ഏപ്രില്‍ 14 നാണ്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിള സീസണിലാണെത്തുന്നത്.

വിഷുവെന്നാല്‍ തുല്യം

വിഷുവെന്നാല്‍ തുല്യമെന്നര്‍ഥം. രാത്രിയും പകലും തുല്യമാകുന്ന ദിവസം. വിഷുവോടുകൂടി വേനലിന്റെ കാഠിന്യം കുറയുമെന്നാണ്. ഈ സമയത്ത് വിത നടത്തണമെന്ന അര്‍ഥത്തിലാണ് മേടത്തില്‍ വിത്തെറിഞ്ഞാല്‍ കര്‍ക്കടകത്തില്‍ മുറ്റത്ത് എന്ന ചൊല്ല് വന്നത്. മേടമാസത്തില്‍ വിത്തെറിഞ്ഞാല്‍ കര്‍ക്കിടക മാസത്തില്‍ വിളവെടുക്കാം എന്നര്‍ഥം.

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിള സീസണിലാണെത്തുന്നത്.

കൊത്തുകഴിഞ്ഞാല്‍ പത്തുണക്കം

കൊത്തുകഴിഞ്ഞാല്‍ പത്തുണക്കം എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. നിലം കൊത്തിക്കിളച്ചാല്‍ പത്തുദിവസം വെയില്‍കൊള്ളിക്കണം എന്നതാണ് ഈ പഴഞ്ചൊല്ല് നല്‍കുന്ന സന്ദേശം. സോളറൈസേഷേന്‍ അഥവാ സൂര്യതാപനം എന്ന പേരില്‍ ഇത് ആധുനിക കൃഷിരീതികളില്‍ പുനര്‍ജനിച്ചിട്ടുമുണ്ട്. മണ്ണിലെ ശത്രുകീടങ്ങളെകൊന്ന് കൃഷിക്കായി മണ്ണ് പരുവപ്പെടുത്തുന്ന പ്രക്രീയയാണ് ഇത്.

മൂന്നു നെല്‍കൃഷി കാലങ്ങള്‍

വെയിലേറ്റ് മണ്ണുകട്ടകള്‍ പൊടിഞ്ഞു കിടക്കുന്ന പാടത്ത് ഈ സമയത്തു ലഭിക്കുന്ന വേനല്‍മഴയോടെ നെല്‍വിത്തു വിതയ്ക്കും. ഇതിനെ പൊടിവിത എന്നാണ് അറിയപ്പെട്ടിരുന്നത്. മുളപ്പിക്കാത്ത വിത്താണ് പൊടിവിതയ്ക്ക് ഉപയോഗിക്കുന്നത്. നെല്‍പ്പാടങ്ങളിലിത് പുഞ്ചകൃഷിയുടെ കൊയ്ത്തുകാലമാണ്. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്നു നെല്‍കൃഷി കാലങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ ആദ്യത്തേതായ വിരിപ്പുകൃഷിക്കായി ഉഴുതിട്ട നെല്‍പ്പാടങ്ങള്‍ വീണ്ടും ഉഴുത് വെയില്‍ കൊള്ളിക്കണം. കായാനിടുക എന്നാണ് ഇതിന് കര്‍ഷകര്‍ പറയുന്നത്. വിളവു കൂട്ടാനും പുല്ല് മുളച്ചുപൊങ്ങി നശിക്കാനും വേണ്ടിയാണ് കായാനിടുന്നത്. നെല്ല് വിളയാനെടുക്കുന്ന സമയത്തിന് മൂപ്പെന്നാണ് പറയുന്നത്. മൂപ്പുകൂടിയ നെല്‍വിത്തിനങ്ങള്‍ വിതയ്ക്കുന്ന സമയം കൂടിയാണ് മാര്‍ച്ച് 31 നു തുടങ്ങി ഏപ്രില്‍ 14 ന് അവസാനിക്കുന്ന രേവതി ഞാറ്റുവേല.

വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്നു നെല്‍കൃഷി കാലങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ ആദ്യത്തേതായ വിരിപ്പുകൃഷി തുടങ്ങുന്നത് ഈ മാസമാണ്.

കേരളത്തിന്റെ കാര്‍ഷിക വര്‍ഷാരംഭം

മീനം 31 മുതല്‍ മേടം 14 വരെ നീളുന്ന അശ്വതി ഞാറ്റുവേലയോടെയാണ് കേരളത്തില്‍ ഞാറ്റുവേലക്കാലവും കാര്‍ഷിക വര്‍ഷവും ആരംഭിക്കുന്നത്. ഏപ്രില്‍ 14 ന് വിഷു ദിനത്തില്‍ തുടങ്ങുന്ന അശ്വതി ഞാറ്റുവേല ഏപ്രില്‍ 28 വരെ നീളും.

വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം നെല്‍കൃഷി നടക്കുന്ന നെല്‍പ്പാടങ്ങളെ ഇരുപ്പു നിലങ്ങളെന്നാണ് വിളിക്കുന്നത്. ഇത്തരം നിലങ്ങളില്‍ കൃഷി തുടങ്ങുന്ന കാലമാണിത്. വിരിപ്പുകൃഷി നടക്കുന്ന നിലങ്ങളില്‍ മൂപ്പുകൂടിയ വിത്തിനങ്ങള്‍ വിതയ്ക്കാന്‍ പറ്റിയ സമയമാണിത്. പറമ്പില്‍ കിഴങ്ങുവര്‍ഗങ്ങള്‍ നടാനും വര്‍ഷകാലകൃഷിക്കായി തൈകള്‍ ഒരുക്കാനും ശ്രദ്ധിക്കണം.

കര നെല്‍കൃഷിക്കാലം

ഏപ്രില്‍ 28 മുതല്‍ മേയ് 11 വരെ നീളുന്നതാണ് മാസത്തെ അവസാന ഞാറ്റുവേലയായ ഭരണി. വിരിപ്പു നിലങ്ങളില്‍ ഒരു കൃഷിമാത്രം ചെയ്യുന്ന പാടങ്ങളില്‍ വിത്തുവിതയ്ക്കാന്‍ പറ്റിയ സമയം. കരപ്രദേശങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നുണ്ടെങ്കില്‍ അത് ഈ ഞാറ്റുവേലയില്‍ തുടങ്ങാം. മധുരക്കിഴങ്ങ് വള്ളിവച്ച് പിടിപ്പിക്കാനുള്ള സമയവുമാണിത്. വര്‍ഷകാല കൃഷിക്കുള്ള പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിക്കേണ്ട സമയമാണ് മേയ്. അതേക്കുറിച്ച് മേയിലെ വേലയില്‍ കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in