മലകളില്‍ വിളയുന്ന വട്ടവട

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഗ്രാമത്തിലെത്താം. മലനിരകളില്‍ പച്ചപ്പു തീര്‍ക്കുന്ന തട്ടുകൃഷി മനോഹരമാക്കുന്ന പ്രദേശം.

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഗ്രാമത്തിലെത്താം. മലനിരകളില്‍ പച്ചപ്പു തീര്‍ക്കുന്ന തട്ടുകൃഷി മനോഹരമാക്കുന്ന പ്രദേശം. സമുദ്രനിരപ്പില്‍ നിന്നു 6500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ 5000 ഏക്കറിലധികം കൃഷിസ്ഥലമുണ്ട്. വിവിധ വിളകള്‍ മാറിമാറി കൃഷിചെയ്യുന്ന വിളപരിക്രമം കൃത്യമായി നടപ്പാക്കുന്ന ഇവിടത്തെ ജനസംഖ്യയില്‍ 99 ശതമാനവും കര്‍ഷകരാണ്. കേരളത്തിലെ എട്ടു ജില്ലകള്‍ക്കു വേണ്ട പച്ചക്കറികള്‍ വിളയിക്കാമെങ്കിലും വിപണി നല്‍കുന്നത് തമിഴ്‌നാടായതിനാല്‍ ഇവിടത്തെ പച്ചക്കറികള്‍ അധികവും പോകുന്നത് മധുര മാര്‍ക്കറ്റിലേക്കാണ്.

കാബേജും കോളീഫ്‌ളവറും സ്‌ട്രോബറിയും കാരറ്റും ഗ്രീന്‍പീസും ബീറ്റ്‌റൂട്ടുമൊക്കെ വിളയുന്ന മലനിരകള്‍, വിപണി ലഭിക്കുന്ന പച്ചക്കറി കൃഷിയിലേക്കു മാറുകയാണിപ്പോള്‍. തമിഴ്‌നാടിനാവശ്യമായ ബീന്‍സ് ഇനങ്ങളുടെ കൃഷിയാണിവിടെ കൂടുതല്‍ നടക്കുന്നത്. ബട്ടര്‍ബീന്‍സ്, ചുവപ്പു നിറത്തിലുള്ള സോയ ബീന്‍സ് തുടങ്ങിയവ കൂടുതലായി കൃഷിചെയ്യുന്നു.

ഇവിടെ ധാരാളമുള്ള അരുവികളിലെ ജലം സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍ വര്‍ഷത്തില്‍ നാലുകൃഷി നന്നായി നടത്താം. എന്നാല്‍ ഈ സംവിധാനങ്ങളില്ലാത്തതിനാല്‍ രണ്ടു കൃഷിയാണിപ്പോള്‍ നടക്കുന്നത്.

ഇവിടെ ധാരാളമുള്ള അരുവികളിലെ ജലം സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍ വര്‍ഷത്തില്‍ നാലുകൃഷി നന്നായി നടത്താം. എന്നാല്‍ ഈ സംവിധാനങ്ങളില്ലാത്തതിനാല്‍ രണ്ടു കൃഷിയാണിപ്പോള്‍ നടക്കുന്നത്. കൃഷിയിട വിനോദസഞ്ചാരത്തിലൂടെ കൃഷിയിടത്തില്‍ തന്നെ വിപണിയെത്തുന്നു. കൃഷി ഉത്പന്നങ്ങള്‍ വൈനും ജാമും സ്‌ക്വാഷുമൊക്കയാക്കി മൂല്യവര്‍ധന വരുത്തുന്നതിനാല്‍ വിളനഷ്ടമുണ്ടാകുന്നില്ല. നല്ല വരുമാനവും ഉറപ്പാക്കാനാകുന്നു. കൃഷി സീസണനുസരിച്ച് കൃഷി ക്രമീകരിക്കുന്നതിനാല്‍ നല്ലവില ലഭിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ കേരളത്തിലെ മാര്‍ക്കറ്റിലേക്കും വട്ടവട പച്ചക്കറി എത്തിക്കാനാകും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in