തെക്കൻ കേരളത്തിൽ പരക്കെ മഴ; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, മത്സ്യബന്ധനത്തിന് നിയന്ത്രണം

തെക്കൻ കേരളത്തിൽ പരക്കെ മഴ; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, മത്സ്യബന്ധനത്തിന് നിയന്ത്രണം

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി

കേരളത്തിൽ തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് മാറ്റിയിട്ടുണ്ട്.

തെക്കൻ കേരളത്തിൽ പരക്കെ മഴ; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, മത്സ്യബന്ധനത്തിന് നിയന്ത്രണം
രാജ്യത്തെ 90 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍, നാല് മരണം; ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 6 സെന്റിമീറ്റർമുതൽ 20 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 6 മുതൽ 11 സെന്റീമീറ്റർ വരെ മഴപെയ്യാൻ സാധ്യതയുള്ള ജില്ലകളിൽ യെലോ അലർട്ടും. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

തെക്കൻ കേരളത്തിൽ പരക്കെ മഴ; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, മത്സ്യബന്ധനത്തിന് നിയന്ത്രണം
പാർലമെന്റ് അതിക്രമ കേസ്: കിഴടങ്ങും മുൻപ് ലളിത് ഝാ ഫോണുകൾ നശിപ്പിച്ചു, കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ രാജസ്ഥാനിൽ കണ്ടെത്തി

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി. കേരളാ-ലക്ഷദ്വീപ് തീരങ്ങളിൽ ആളുകൾ മത്സ്യബന്ധനം നടത്തരുതെന്നും, കർണാടക തീരത്ത് നിയന്ത്രണങ്ങളില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബർ 16 മുതൽ 19 വരെയാണ് കേരളത്തിന്റെ തെക്കൻ തീരത്ത് ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഡിസംബർ 17 മുതൽ 19വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും മഴപെയ്യാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in