ആവശ്യക്കാരേറെ, 2030 ഓടെ പ്രകൃതിദത്ത ഇന്ധനോപയോഗം റെക്കോര്‍ഡിലേക്ക്

ആവശ്യക്കാരേറെ, 2030 ഓടെ പ്രകൃതിദത്ത ഇന്ധനോപയോഗം റെക്കോര്‍ഡിലേക്ക്

കല്‍ക്കരി, ഓയില്‍, പ്രകൃതിദത്ത വാതകങ്ങള്‍ എന്നീ ഫോസില്‍ ഇന്ധനങ്ങളുടെ ആഗോളതലത്തിലുള്ള ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തും

പുനരുപയോഗ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിക്കപ്പെടുമ്പോഴും ആഗോളതലത്തില്‍ പ്രകൃതിദത്ത ഇന്ധനോപയോഗം ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. 2030ഓടെ ഫോസില്‍ ഇന്ധനങ്ങളുടെ ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കല്‍ക്കരി, എണ്ണ, പ്രകൃതിവാതകങ്ങള്‍ എന്നീ ഫോസില്‍ ഇന്ധനങ്ങളുടെ ആഗോളതലത്തിലുള്ള ആവശ്യം ഏറ്റവും ഉയര്‍ന്ന അളവിലെത്തുമെന്ന് വേള്‍ഡ് എനര്‍ജി ഔട്ട്‌ലുക്കില്‍ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഊര്‍ജ സാങ്കേതിക വിദ്യകളും സാമ്പത്തിക മാറ്റങ്ങളും കാരണം ഫോസില്‍ ഇന്ധനങ്ങളുടെ ആഗോള ആവശ്യം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശുദ്ധമായ ഊര്‍ജത്തിലേക്കുള്ള മാറ്റം ലോകമെമ്പാടും നടക്കുന്നു. അത് തടയാന്‍ സാധിക്കില്ലെന്ന് ഐഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. സര്‍ക്കാരുകളും കമ്പനികളും നിക്ഷേപകരും ഈ ഊര്‍ജ സംക്രമണത്തെ തടസപ്പെടുത്തുന്നതിന് പകരം അതിന്റെ പിന്നില്‍ നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവശ്യക്കാരേറെ, 2030 ഓടെ പ്രകൃതിദത്ത ഇന്ധനോപയോഗം റെക്കോര്‍ഡിലേക്ക്
യെമന്‍ തീരംതൊട്ട് തേജ് ചുഴലിക്കാറ്റ്: ഒമാനിൽ കനത്ത ജാഗ്രത, മഴ ശക്തി പ്രാപിക്കും

ഈ ദശകത്തിന്റെ അവസാനത്തോട് കൂടി ഊര്‍ജ മിശ്രിതത്തിലെ പുനരുപയോഗ ഊര്‍ജത്തിന്റെ പങ്ക് 30 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും ശരാശരി ആഗോള താപനിലയിലെ വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുകയെന്ന പാരീസ് ഉടമ്പടിയുടെ ലക്ഷ്യം വെച്ച് നോക്കുമ്പോള്‍ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം വളരെ ഉയര്‍ന്നതാണെന്നും ഐഇഎ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഒരു വര്‍ഷത്തെ റെക്കോര്‍ഡ് ചൂടിന് ശേഷം കാലാവസ്ഥ ആഘാതവും, ഊര്‍ജ സംവിധാനത്തിന്റെ സുരക്ഷയും വഷളായെന്നും ഏജന്‍സി പറയുന്നു. ആഗോള തലത്തില്‍ കാര്യമായ നയപരമായ മാറ്റങ്ങളില്ലാതെ തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടില്‍ ആഗോള ശരാശരി താപനില 2.4 സെല്‍ഷ്യസ് വരെ ഉയരുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

ആവശ്യക്കാരേറെ, 2030 ഓടെ പ്രകൃതിദത്ത ഇന്ധനോപയോഗം റെക്കോര്‍ഡിലേക്ക്
'എവിടെ ജോണ്‍?': കവിതയും ചരിത്രവും സിദ്ധാന്തങ്ങളും

അതേസമയം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ ശുദ്ധമായ ഊര്‍ജത്തില്‍ നിക്ഷേപം നടത്തുന്നത് നിര്‍ണായകമാണെന്നും ഐഇഎ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ വളര്‍ച്ചാ യുഗത്തിന്റെ അവസാനമെന്ന് ഉദ്ദേശിക്കുന്നത് ഫോസില്‍ ഇന്ധനങ്ങളിലെ നിക്ഷേപം അവസാനിപ്പിക്കുകയെന്നല്ലെന്നും ഐഇഎ വ്യക്തമാക്കി. ദുബായില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in