വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഉഷ്ണതരംഗം, കേരളത്തിലുള്‍പ്പെടെ വെള്ളപ്പൊക്കം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഉഷ്ണതരംഗം, കേരളത്തിലുള്‍പ്പെടെ വെള്ളപ്പൊക്കം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ജൂണ്‍ 11 വരെ മഹാരാഷ്ടയിലും ഇന്ന് കര്‍ണാടകയിലും അതിശക്തമായ മഴയും പ്രതീക്ഷിക്കാം.

ഇന്നുമുതല്‍ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കേരളം, കര്‍ണാടക, ഗോവ കൊങ്കണ്‍ തീരപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും കിഴക്കന്‍-മധ്യഭാഗങ്ങളിലും, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും അടുത്ത അഞ്ച് ദിവസവും ഉഷ്ണതരംഗം തുടരും. ജൂണ്‍ 11 വരെ മഹാരാഷ്ടയിലും ഇന്ന് കര്‍ണാടകയിലും അതിശക്തമായ മഴയും പ്രതീക്ഷിക്കാം.

വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഉഷ്ണതരംഗം, കേരളത്തിലുള്‍പ്പെടെ വെള്ളപ്പൊക്കം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തുള്ളിക്കൊരുകുടം പെയ്ത്ത്, മണിക്കൂറിനുള്ളില്‍ മിന്നല്‍ പ്രളയം; എങ്ങനെ സംഭവിക്കുന്നു മേഘവിസ്‌ഫോടനം?

മഴയെ തുടര്‍ന്ന താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നുണ്ട്. അതേസമയം രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് അതികഠിനമായ ചൂടാണ് രേഖപ്പെടുത്തുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ മധ്യപ്രദേശ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളും 42 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടാണ് രേഖപ്പെടുത്തിയത്.

തെക്കന്‍ ഹരിയാന, ഡല്‍ഹി, തെക്കന്‍ ഉത്തര്‍പ്രദേശ്, തെക്ക് കിഴക്കന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, തെക്ക് പടിഞ്ഞാറന്‍ ബിഹാര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ചൂട് 43 മുതല്‍ 46 സെല്‍ഷ്യസ് വരെയായിരുന്നു. സാധാരണയില്‍ നിന്നും 45.8 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.

logo
The Fourth
www.thefourthnews.in