Video story |ഉറഞ്ഞമലയിൽ ഭീതിയോടെ

മുത്തപ്പൻകുന്നിലെ ജനങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ
കവളപ്പാറ
Video story | പോയവഴിയറിയാതെ...

2019 ഓഗസ്റ്റ് എട്ട് 7.30നാണ് കവളപ്പാറയില്‍ ഉരുള്‍ പൊട്ടുന്നത്. 59 പേര്‍ ഒന്നിച്ച് മണ്ണിനടിയില്‍ ഇല്ലാതായി. കവളപ്പാറ ഗ്രാമത്തിന്റെ ഒരു ഭാഗത്തെ ഒന്നാകെ തൂത്തുകളഞ്ഞ ദുരന്തത്തിന്റെ ഞെട്ടുന്ന ഓര്‍മ്മകളിലാണ് ഇപ്പോഴും ഈ നാട്. എന്നാല്‍ ഇനിയും മലപൊട്ടുമോ? ഈ ഭീതിയിലാണ് അവിടെ ഇനിയും ബാക്കിയായവര്‍. കവളപ്പാറയില്‍ ഉരുള്‍പൊട്ടിയതിന് സമീപപ്രദേശത്തായി മലയുടെ അടിയില്‍ അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നു. മഴ പെയ്യുമ്പോള്‍ ഇവരെല്ലാം പേടിച്ചാണ് രാത്രികള്‍ തള്ളിനീക്കുന്നത്.

കവളപ്പാറ
Video story | മഹാപ്രളയത്തിന് നാലാണ്ട്; റീബില്‍ഡ് കേരള, റൂം ഫോര്‍ റിവര്‍: കേരളം യഥാര്‍ത്ഥത്തില്‍ എന്തുപഠിച്ചു?
കവളപ്പാറ
Video story | 'രാജന്റെ ആ ദിവസം'...

കവളപ്പാറയും ഉള്‍പ്പെടുന്ന മുത്തപ്പന്‍ കുന്നിന്റെ ഒരു വശത്താണ് തുടിമുട്ടി കോളനി. കോളനിയുടെ മുകളിലുള്ള മലയില്‍ വിള്ളല്‍ കാണാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. ഓരോ തവണയും ഈ വിള്ളല്‍ വലുതാവുന്നു. മഴ പെയ്താല്‍ കോളനി നിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ് അധികൃതര്‍ ചെയ്യുന്നത്. എന്നാല്‍ ദുരന്തസാധ്യത കണക്കിലെടുത്ത് തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് തുടിമുട്ടി കോളനിയിലെ 40 കുടുംബങ്ങളുടെ ആവശ്യം.

കവളപ്പാറ
Video story | 'കേരളം പഴയ കേരളമല്ല'

Related Stories

No stories found.
logo
The Fourth
www.thefourthnews.in