തീവ്രചുഴലിക്കാറ്റായി മിഷോങ്; മരണം നാലായി, വെള്ളത്തില്‍ ഒഴുകി വാഹനങ്ങള്‍, നാല് ജില്ലകളില്‍ നാളെയും അവധി

തീവ്രചുഴലിക്കാറ്റായി മിഷോങ്; മരണം നാലായി, വെള്ളത്തില്‍ ഒഴുകി വാഹനങ്ങള്‍, നാല് ജില്ലകളില്‍ നാളെയും അവധി

ഇന്നലെ രാത്രി തുടങ്ങിയ മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡില്‍ കാറുകള്‍ ഒഴുകിനടക്കുന്ന ദൃശ്യങ്ങള്‍ വെള്ളപ്പൊക്കത്തിന്‌റെ ഭീകരത വ്യക്തമാക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റയതോടെ ചെന്നൈ നഗരം വെള്ളത്തിലായി.

തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയായാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്.

തീവ്രചുഴലിക്കാറ്റായി മിഷോങ്; മരണം നാലായി, വെള്ളത്തില്‍ ഒഴുകി വാഹനങ്ങള്‍, നാല് ജില്ലകളില്‍ നാളെയും അവധി
മിഷോങ് ഉച്ചയോടെ ആന്ധ്രയിലേക്ക്; ചെന്നൈയില്‍ മഴയ്ക്ക് താത്കാലിക ആശ്വാസം

ഇന്നലെ രാത്രി തുടങ്ങിയ മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡില്‍ കാറുകള്‍ ഒഴുകിനടക്കുന്ന ദൃശ്യങ്ങള്‍ വെള്ളപ്പൊക്കത്തിന്‌റെ ഭീകരത വ്യക്തമാക്കുന്നു. ശക്തമായ കാറ്റില്‍ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലെ ഡാമുകളും ജലസംഭരണികളും നിറഞ്ഞിരിക്കുന്നു. ആറ് ഡാമുകളും സംഭരണശേഷിയുടെ 98ശതമാനം നിറഞ്ഞായി ജലവകുപ്പ് അറിയിച്ചു. ഇതിനിടെ ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു. ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടപളനി, താംബരം തുടങ്ങിയ ഇടങ്ങളില്‍ വീടുകളില്‍ വെള്ളംകയറി.

തീവ്രചുഴലിക്കാറ്റായി മിഷോങ്; മരണം നാലായി, വെള്ളത്തില്‍ ഒഴുകി വാഹനങ്ങള്‍, നാല് ജില്ലകളില്‍ നാളെയും അവധി
മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ വിമാനത്താവളം വെള്ളത്തിൽ, കൂടുതല്‍ ട്രെയിനുകൾ റദ്ദാക്കി, ഡാമുകള്‍ നിറയുന്നു

ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കനത്ത മഴയില്‍ ചെന്നൈ വിമാനത്താവളം വെള്ളത്തിലായതോടെ രാത്രി 11 മണിവരെ അടച്ചിരിക്കുകയാണ്. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളും തടസപ്പെട്ടു. വന്ദേഭാരത് ഉള്‍പ്പടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതിബന്ധവും ഇന്റര്‍നെറ്റും തകരാറിലാണ്. രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

മിഷോങ് ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ ചെന്നൈ, ചെങ്കല്‍പ്പട്ട, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപേട്ട്, വെല്ലൂര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശിന്റെയും ഒഡീഷയുടെയും തീരപ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് തീവ്രമഴയ്ക്കുള്ള സാധ്യതയുമുണ്ട്.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയായതിനാല്‍ കടല്‍ പ്രക്ഷുബ്ധമാണ്. കടല്‍ത്തീരങ്ങളില്‍ കാറ്റിന്റെ വേഗം കൂടിയതിനാല്‍ 12 അടിവരെ ഉയരത്തിലാണ് തിരമാലകള്‍ കരയിലേക്ക് അടിക്കുന്നത്. മീന്‍പിടുത്തക്കാര്‍ കടലില്‍ ഇറങ്ങരുതെന്നും കടലില്‍ പോയവരോട് തിരിച്ചു വരാനും നിര്‍ദേശമുണ്ട്. മറീന ഉള്‍പ്പടെയുള്ള ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്കു വിലക്കുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in