Video story | പകരംവെയ്ക്കാനാവാതെ..

നഷ്ടമായത് 13 വർഷം കാത്തിരുന്ന് കിട്ടിയ നിധി
മുനീറ
വീഡിയോ- മഹാപ്രളയത്തിന് നാലാണ്ട്; റീബില്‍ഡ് കേരള, റൂം ഫോര്‍ റിവര്‍: കേരളം യഥാര്‍ത്ഥത്തില്‍ എന്തുപഠിച്ചു?

'പൊട്ടുന്ന കണ്ട് മോനെ എടുക്കാന്‍ വീട്ടിനകത്തേക്ക് ഓടി. പക്ഷെ ന്റെ കുട്ടീനെ എനിക്ക് കിട്ടീല്ല.' 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുത്തുമല സ്വദേശിയായിരുന്ന മുനീറയ്ക്ക് കുഞ്ഞ് ജനിച്ചത്. എന്നാല്‍ കണ്ട് കൊതി തീരും മുമ്പ് ആ കുഞ്ഞിനെ മലവെള്ളം കൊണ്ടുപോയി. പുത്തുമല ദുരന്തത്തില്‍ മരിക്കുമ്പോള്‍ മുനീറയുടെ കുഞ്ഞിന് മൂന്ന് വയസായിരുന്നു പ്രായം.

മുനീറ
വീഡിയോ-പോയവഴിയറിയാതെ...

എസ്റ്റേറ്റ് ക്യാന്റീന്‍ തൊഴിലാളിയായിരുന്ന മുനീറയും ഭര്‍ത്താവും അന്ന് ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. പുനരധിവാസ പദ്ധതിയില്‍ സ്വകാര്യ വ്യക്തി നല്‍കിയ ഭൂമിയില്‍ നിര്‍മ്മിച്ച വീട്ടിലാണ് മുനീറ ഇപ്പോള്‍ താമസം. എന്നാല്‍ നഷ്ടത്തിന്റെ നുറുങ്ങുന്ന വേദനയില്‍ നിന്ന് മുനീറ ഇനിയും മുക്തയായിട്ടില്ല .

മുനീറ
വീഡിയോ- 'രാജന്റെ ആ ദിവസം'...
മുനീറ
വീഡിയോ- 'കേരളം പഴയ കേരളമല്ല'
logo
The Fourth
www.thefourthnews.in