റെക്കോഡിട്ട് മഴ; ജൂലൈ ആദ്യ വാരം മാത്രം ലഭിച്ചത് രണ്ട് ശതമാനം കൂടുതലെന്ന് ഐഎംഡി

റെക്കോഡിട്ട് മഴ; ജൂലൈ ആദ്യ വാരം മാത്രം ലഭിച്ചത് രണ്ട് ശതമാനം കൂടുതലെന്ന് ഐഎംഡി

ജൂലൈയിൽ സാധാരണ രീതിയിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു

ജൂലൈയിലെ ആദ്യ എട്ട് ദിവസങ്ങളിൽ പെയ്ത മഴ ഇതുവരെയുള്ള രാജ്യത്തെ മഴക്കുറവ് നികത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). 239.1 മില്ലീമീറ്റർ എന്ന സാധാരണ അളവിൽ നിന്ന് 2 ശതമാനം കൂടുതല്‍ 243.2 മില്ലീമീറ്റർ മഴയാണ് ഇത്തവണ കാലവർഷത്തിൽ ലഭിച്ചത്. ഉത്തരേന്ത്യയിൽ 59 ശതമാനം അധിക മഴ ലഭിച്ചപ്പോൾ (സാധാരണ 125.5 മില്ലിമീറ്റർ, ഇത്തവണ 199.7 മില്ലിമീറ്റർ) കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ 17 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയതെന്നും ഐഎംഡി കണക്കുകൾ വ്യക്തമാക്കുന്നു.

റെക്കോഡിട്ട് മഴ; ജൂലൈ ആദ്യ വാരം മാത്രം ലഭിച്ചത് രണ്ട് ശതമാനം കൂടുതലെന്ന് ഐഎംഡി
ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകരാൻ പുതിയ 26 റഫാൽ-എം യുദ്ധവിമാനങ്ങളും മൂന്ന് അന്തർവാഹിനികളും

കാലവർഷത്തെ വളരെയധികം ആശ്രയിക്കുന്നവരാണ് ഇന്ത്യയിലെ കർഷകർ. ഇവിടെ സാധാരണയായി ലഭിക്കുന്ന 255.1 മില്ലിമീറ്ററിൽ നിന്ന് 4 ശതമാനം അധികം 264.9 മില്ലിമീറ്റർ മഴയാണ് ഇത്തവണ ലഭിച്ചത്. ദക്ഷിണേന്ത്യയിൽ മഴയുടെ കുറവ് 45 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞു. എന്നാൽ ജൂൺ അവസാന വാരത്തിൽ രാജ്യത്തുടനീളം 148.6 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം കുറവാണ്.

റെക്കോഡിട്ട് മഴ; ജൂലൈ ആദ്യ വാരം മാത്രം ലഭിച്ചത് രണ്ട് ശതമാനം കൂടുതലെന്ന് ഐഎംഡി
ഗര്‍ഭിണികളുടെ ജങ്ക് ഫുഡ് ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കും- പഠനം

ജൂലൈയിൽ സാധാരണ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ശരാശരിയുടെ 94 മുതൽ 106 ശതമാനം വരെ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ, തെക്കുകിഴക്കൻ പ്രദേശങ്ങളിൽ സാധാരണയിലും കുറവ് മഴയാണ് പ്രതീക്ഷിച്ചിരുന്നത്.

കേരളത്തിൽ കാലവർഷം

വൈകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ബിപാർജോയ് ചുഴലിക്കാറ്റാണ്. ദക്ഷിണേന്ത്യയിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിൽ മഴ വേഗത്തിലെത്തുന്നതിനും ബിപാർജോയ് കാരണമായി. ജൂൺ മൂന്നാം വാരത്തിൽ വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ബിപാർജോയ് കാരണം കനത്ത മഴയുണ്ടായി.

റെക്കോഡിട്ട് മഴ; ജൂലൈ ആദ്യ വാരം മാത്രം ലഭിച്ചത് രണ്ട് ശതമാനം കൂടുതലെന്ന് ഐഎംഡി
കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി; കാനറി ദ്വീപുകളിലേക്ക് പുറപ്പെട്ട മൂന്നൂറ് പേരെ കാണാനില്ല

ശനിയാഴ്ച മുതൽ നിർത്താതെ പെയ്യുന്ന മഴ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വെള്ളപ്പൊക്കവും സാരമായ നാശനഷ്ടങ്ങളുമുണ്ടാക്കി. 24 മണിക്കൂറിൽ ഇന്നലെ ഡൽഹിയിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1982 ന് ശേഷം ജൂലൈയിലെ ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ചണ്ഡീഗഡിലും അംബാലയിലും യഥാക്രമം 322.2 മില്ലീമീറ്ററും 224.1 മില്ലീമീറ്ററും മഴയാണ് പെയ്തത്.

റെക്കോഡിട്ട് മഴ; ജൂലൈ ആദ്യ വാരം മാത്രം ലഭിച്ചത് രണ്ട് ശതമാനം കൂടുതലെന്ന് ഐഎംഡി
മഴക്കെടുതിയില്‍ വലഞ്ഞ് ഉത്തരേന്ത്യ; മരണ സംഖ്യ ഉയരുന്നു

മൺസൂൺ വൈകിയെത്തിയത് ജൂണിൽ രാജ്യത്ത് പല ഭാഗങ്ങളിലും വിത്ത് വിതയ്ക്കുന്നതില്‍ കാലതാമസം വരുത്തിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉത്തരേന്ത്യയിൽ തുടരുന്ന ശക്തമായ മഴ കൃഷിയെ ബാധിക്കം. കനത്ത മഴയെ തുടർന്ന് രാജ്യത്തുടനീളം തക്കാളി വിലയിലും വൻ വർധനയാണുണ്ടായിരിക്കുന്നത്.

logo
The Fourth
www.thefourthnews.in