ഫുകുഷിമയിൽ നിന്നുള്ള ആണവ മലിന ജലം ശാന്തസമുദ്രത്തിലൊഴുക്കും; അന്തിമ അനുമതി നൽകി ജപ്പാൻ ആണവ അതോറിറ്റി

ഫുകുഷിമയിൽ നിന്നുള്ള ആണവ മലിന ജലം ശാന്തസമുദ്രത്തിലൊഴുക്കും; അന്തിമ അനുമതി നൽകി ജപ്പാൻ ആണവ അതോറിറ്റി

സമീപ രാജ്യങ്ങളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് അനുമതി

ഫുക്കുഷിമ ആണവ നിലയത്തിൽ നിന്നുള്ള റേഡിയോ ആക്റ്റീവ് ജലം ശാന്ത മഹാസമുദ്രത്തിൽ ഒഴുക്കിവിടും. ഇതിന് ജപ്പാൻ ആണവ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് വർഷങ്ങളായി തർക്ക വിഷയമായിരുന്നു ആണവ വികിരണ ജലം പുറന്തള്ളൽ പ്രാവർത്തികമാകുന്നത്. ഇതോടെ ആണവ നിലയത്തിൽ നിന്നുള്ള 10 ലക്ഷം ടണ്ണിലേറെ വരുന്ന ആണവ മലിന ജലമാണ് കടലിലേക്കൊഴുക്കുക.

2011ലുണ്ടായ സുനാമിയെ തുടർന്ന് തകർന്ന ഫുകുഷിമ ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവുളള വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി വിടുന്നത് സംബന്ധിച്ച് അയൽ രാജ്യങ്ങളടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജലം പുറംതള്ളുന്നത് വലിയ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ സമിതിയുടെ വിലയിരുത്തൽ രണ്ട് വർഷത്തെ അവലോകനത്തിന് ശേഷം ഐഎഇഎ അനുമതി നൽകിയതോടെയാണ് വെളളം കടലിലേക്ക് ഒഴുക്കാനുളള നടപടി ജപ്പാൻ ആരംഭിച്ചത്. ഇതിന് ആവശ്യമായ അവസാന അനുമതിയാണ് ജപ്പാൻ ആണവ നിയന്ത്രണ സമിതി നൽകിയത്.

ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിയാണ് ഫുക്കുഷിമ ആണവ നിലയത്തിന്റെ നടത്തിപ്പുകാർ. ആണവനിലയത്തില്‍ ഉപയോഗിച്ചിരുന്ന റോഡിയോ ആക്റ്റീവായ ജലമാണ് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്നത്. സംസ്‌കരിച്ച ജലം ആദ്യം പൈപ്പു വഴി കടല്‍ താരത്ത് എത്തിക്കും. ഇത് സമുദ്ര ജലം ചേര്‍ത്ത് വീണ്ടും വീര്യം കുറയ്ക്കും. തുടര്‍ന്ന് തീരത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കടലിലൂടെയുള്ള ടണല്‍വഴി ജലം ഒഴുക്കിവിടും.

അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ജപ്പാൻ വെളളം കടലിലേക്ക് ഒഴുക്കുന്നതെന്ന് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കി.

ഫുകുഷിമയിൽ നിന്നുള്ള ആണവ മലിന ജലം ശാന്തസമുദ്രത്തിലൊഴുക്കും; അന്തിമ അനുമതി നൽകി ജപ്പാൻ ആണവ അതോറിറ്റി
ഫുകുഷിമ ആണവനിലയത്തിലെ മലിനജലം ഈ വർഷം കടലിലൊഴുക്കുമെന്ന് ജപ്പാൻ; ആശങ്ക പ്രകടിപ്പിച്ച് അയല്‍രാജ്യങ്ങൾ

ഫുകുഷിമ തകർന്നതോടെ ആണവനിലയ പ്രദേശത്ത് ആയിരത്തിലേറെ ടാങ്കുകളിലായാണ് റേഡിയോ ആക്ടീവുളള വെളളം സൂക്ഷിച്ചിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ജലം തുറന്നുവിടുന്നതിനെതിരെ ജപ്പാന് പുറത്ത് നടക്കുന്നത്. ദക്ഷിണ കൊറിയ, ചൈന, പസഫിക് സമുദ്രത്തിലെ മറ്റ് ദ്വീപ് രാഷ്ട്രങ്ങൾ എന്നിവയെല്ലാം സുരക്ഷാ പ്രശ്നം ഉയർത്തുന്നുണ്ട്. "ഫുകുഷിമ മലിനജലം കടലിലേക്ക് തള്ളുന്നതിനെ ഞങ്ങൾ എതിർക്കുന്നു" എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി പ്രതിഷേധിച്ചത്. 2021 ഏപ്രിലിൽ, വെള്ളം കടലിലേക്ക് ഒഴുക്കുന്ന പദ്ധതിയുമാ‌യി മുന്നോട്ട് വന്നപ്പോൾ തന്നെ അയൽ രാജ്യങ്ങളിൽ നിന്നും പസഫിക് ദ്വീപ് രാജ്യങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും എതി‍ർപ്പുയർന്നിരുന്നു.

ഐഎഇഎ റിപ്പോർട്ട് വ്യക്തതയില്ലാത്തതാണെന്നും ജപ്പാൻ പസഫിക് സമുദ്രത്തെ അഴുക്കുചാലായി കണക്കാക്കുന്നുവെന്നും ചൈന ആരോപിച്ചു. റേഡിയോ ആക്ടീവ് ജലം കടലിലേക്ക് ഒഴുക്കി വിടുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും ശാസ്ത്രീയവും സുരക്ഷിതവും സുതാര്യവുമായി വേണം ആണവ മലിനമായ ജലം ഒഴിക്കാനെന്നും ചൈനയുടെ വിദേശ മന്ത്രാലയും ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാൻ ജപ്പാൻ തീരുമാനിച്ചാൽ, അതിൽ നിന്നുമുണ്ടാകുന്ന എല്ലാ അനന്തരഫലങ്ങളും സഹിക്കേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in